SignIn
Kerala Kaumudi Online
Friday, 19 April 2024 6.56 AM IST

4529:ലോകത്തെ ഉയർന്ന പ്രതിദിന കൊവിഡ് മരണം ഇന്ത്യയിൽ

covid-death-rate

ന്യൂഡൽഹി: പ്രതിദിന രോഗികളുടെ എണ്ണം കുറയുമ്പോഴും രാജ്യത്ത് ആശങ്കയായി കൊവിഡ് മരണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേരാണ് മരിച്ചത്. ലോകത്തെ തന്നെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊവി‌ഡ് മരണസംഖ്യയാണിത്. ജനുവരിയിൽ യു.എസിലാണ് ഇതിന് മുൻപ് ഉയർന്ന മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടത്,​ 4,475 പേർ.

ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 29000ത്തിലേറെ പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്. മഹാരാഷ്ട്രയിൽ 1291 പേരും, കർണാടകയിൽ 525 പേരും ഡൽഹിയിൽ 265 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. അതേസമയം 3,​89,​851 പേർ രോഗമുക്തരായി. പുതിയ രോഗികൾ 2,​67,334. രോഗമുക്തി നിരക്ക് വീണ്ടും ഉയർന്ന് 86.23 ശതമാനമായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.31 ശതമാനമായി താഴ്ന്നു.
ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 32,26,719 ആയി താഴ്ന്നു. കർണാടക, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ആന്ധ്ര, രാജസ്ഥാൻ, യു.പി, ബംഗാൾ എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരിൽ 69.02 ശതമാനം പേരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID DEATH RATE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.