കാബൂൾ: അഫ്ഗാനിസ്ഥാനിലും നേപ്പാളിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിൽ ഉണ്ടായതെന്നാണ് വിവരം.
ബുധനാഴ്ച വൈകിട്ട് അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കിഴക്കൻ അഫ്ഗാനാണ്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ബുധനാഴ്ച രാവിലെയായിരുന്നു നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽല് 5.8 തീവ്രത രേഖപ്പെടുത്തി.ലാംജംഗ് ജില്ലയിലെ ഭുൽഭുലെയായിരുന്നു പ്രഭവകേന്ദ്രം.
നേപ്പാളിലും ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |