തെന്നിന്ത്യൻ ഭാഷകളിലെല്ലാം ശ്രദ്ധേയയായ മാളവിക മോഹനൻ മണവാട്ടിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇൻസ്റ്റന്റ് ഹിറ്റായി മാറുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം തന്റെ ഹോട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പതിവിന് വിപരീതമായി മണവാട്ടിയുടെ വേഷമണിഞ്ഞ് താരം പ്രത്യക്ഷപ്പെട്ട, ചിത്രങ്ങളെല്ലാം 'പൊളി"യെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഡോൺ, തലാഷ്, അന്ധാദുൻ തുടങ്ങിയ ഒട്ടേറെ ബോളിവുഡ് ചിത്രങ്ങൾക്കും ഏഴ് സുന്ദര രാത്രികൾ, കാർബൺ തുടങ്ങിയ മലയാള ചിത്രങ്ങൾക്കും കാമറ ചലിപ്പിച്ചിട്ടുള്ള പ്രശസ്ത കാമറാമാൻ കെ.യു. മോഹനന്റെ മകളാണ് മാളവിക.
കാമറാമാൻ അഴകപ്പൻ സംവിധാനം ചെയ്ത പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച മാളവിക മോഹനൻ ദി ഗ്രേറ്റ് ഫാദറിൽ മമ്മൂട്ടിക്കൊപ്പവും നിർണായകത്തിൽ ആസിഫ് അലിക്കൊപ്പവും അഭിനയിച്ചു.
വിജയിന്റെ നായികയായി മാസ്റ്റർ എന്ന ചിത്രത്തിലാണ് ഒടുവിലഭിനയിച്ചത്.
കളർ ഒഫ്പാരഡൈസ്, ചിൽഡ്രൺ ഒഫ് ഹെവൻ തുടങ്ങിയ വിഖ്യാത ചിത്രങ്ങളൊരുക്കിയ ലോക പ്രശസ്തരായ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ളൗഡ്സ് എന്ന ബോളിവുഡ് ചിത്രത്തിലും മാളവികയായിരുന്നു നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |