കോട്ടയം : ജില്ലയിൽ 1826 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1820 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറുപേർ രോഗബാധിതരായി. പുതിയതായി 8015 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 22.78 ശതമാനം. രോഗം ബാധിച്ചവരിൽ 804 പുരുഷൻമാരും 782 സ്ത്രീകളും 240 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 313 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2502 പേർ രോഗമുക്തരായി. 11474 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 166714 പേർ കൊവിഡ് ബാധിതരായി. 154300 പേർ രോഗമുക്തി നേടി. 63376 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
കോട്ടയം : 261, ടി.വി പുരം : 117, ആർപ്പൂക്കര : 98, അകലക്കുന്നം : 66, രാമപുരം : 59, ഏറ്റുമാനൂർ, മാടപ്പളളി : 56 എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |