SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 PM IST

പി. രാജീവ് മന്ത്രിയായ സന്തോഷത്തിൽ പങ്കിച്ചേച്ചി

panki

ആലുവ: വ്യവസായ മന്ത്രിയായി പി. രാജീവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ ആലുവ കിഴക്കേ കടുങ്ങല്ലൂർ കടേപ്പിള്ളിയിലെ പങ്കജാക്ഷിയെന്ന പങ്കി ചേച്ചിക്ക് സന്തോഷം അടക്കാനായില്ല. മൂന്ന് മണിക്ക് ടിവിക്ക് മുമ്പിൽ കൂപ്പുകൈകളുമായി ഇരുന്ന പങ്കിച്ചേച്ചി സത്യപ്രതിജ്ഞാ ചടങ്ങുകൾ അവസാനിച്ച ശേഷമാണ് കസേരയിൽ നിന്നും എഴുന്നേറ്റത്.

ഇടതുപക്ഷ പാർട്ടികളോട് ആഭിമുഖ്യമുണ്ടെങ്കിലും ക്ഷീര കർഷകയായ പങ്കിചേച്ചി കാര്യമായ പ്രവർത്തനങ്ങൾക്കൊന്നും പോയിട്ടില്ല. ലോകസഭ തിരഞ്ഞെടുപ്പിൽ പി.രാജീവ് പരാജയപ്പെട്ടപ്പോൾ പങ്കിക്ക് സങ്കടം അടക്കാനായില്ല. നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാജീവ് വീടിനടുത്ത് സ്വീകരണത്തിനെത്തിയപ്പോൾ നേരിട്ട് കണ്ട് അനുഗ്രഹിച്ചു. കണ്ണീരൊഴുക്കി. 'ഇക്കുറി ജയിക്കണം മോനെ' എന്ന് പറയുന്ന പങ്കിച്ചേച്ചിയുടെ വീഡിയോ അന്ന് വൈറലായിരുന്നു. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞപ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും രാജീവ് മധുരവുമായി നേരെ പോന്നത് പങ്കിച്ചേച്ചിയെ കാണാനായിരുന്നു. ഏറെ വൈകാരികമായ നിമിഷങ്ങളാണ് അവിടെയും നടന്നത്. പി.രാജീവ് മന്ത്രിയായപ്പോൾ സ്വന്തം മകൻ മന്ത്രിയായ സന്തോഷമാണെന്ന് പങ്കി ചേച്ചി പറഞ്ഞു. മകൻ സാബുവിനൊപ്പമാണ് പങ്കി താമസിക്കുന്നത്. കൊച്ചുമകൻ രാഹുൽ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയംഗമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ELECTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.