മുംബയ്: മെറ്റൽ, ഫിനാൻഷ്യൽ സ്റ്റോക്കുകൾ സമ്മർദത്തിലായതോടെ രണ്ടാം ദിവസവും സൂചികകൾ തകർച്ചനേരിട്ടു. നിഫ്ടി 15,000ന് താഴെയെത്തി. ആഗോള സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണികളിലും പ്രതിഫലിച്ചത്. സെൻസെക്സ് 337.78 പോയിന്റ് നഷ്ടത്തിൽ 49,564.86ലും നിഫ്ടി 124.20 പോയിന്റ് താഴ്ന്ന് 14,906ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്ക് സൂചിക ഒഴികെയുള്ളവ നഷ്ടത്തിലായി. നിഫ്ടി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, എഫ്.എം.സി.ജി സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു. നിഫ്ടി മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടി.സി.എസ്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ഓഹരികളിലെ നഷ്ടമാണ് സൂചികകളുടെ കരുത്തുചോർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |