ലഖ്നൗ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഔദ്യോഗിക വസതിയിൽവച്ച് ലുലുഗ്രൂപ്പ് ഉത്തർപ്രദേശ് റീജിയണൽ ഡയറക്ടർ ജയകുമാർ, ജനറൽ മാനേജർ ലിജോ ജോസ് ആലപ്പാട്ട് എന്നിവർ ചേർന്ന് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. കൊവിഡ് മഹാമാരിയെ നേരിടുന്നതിന് ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ലുലുഗ്രൂപ്പ് നൽകുന്ന സഹായ സഹകരണങ്ങൾ സ്തുത്യർഹമാണെന്ന് യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണ മഹാമാരിയെ നിയന്ത്രിക്കാൻ ഏറെ സഹായകരമാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ വർഷവും 5 കോടി രൂപ ഉത്തർപ്രദേശിന് യൂസഫലി നൽകിയിരുന്നു.
ഉത്തർപ്രദേശിനു പുറമേ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾക്കും യൂസഫലി കൈത്താങ്ങായിരുന്നു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 കോടി, ഹരിയാന മുഖ്യമന്ത്രിയുടെ കൊവിഡ് ഫണ്ടിലേക്ക് 1.50 കോടി, പ്രധാനമന്ത്രിയുടെ കൊവിഡ് ഫണ്ടിലേക്ക് 25 കോടി രൂപയും യൂസഫലി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |