തിരുവനന്തപുരം: മന്ത്രിസഭയിൽ സഗൗരവക്കാരാണ് ഏറെയെങ്കിലും സി.പി.എമ്മിന്റെ ചിഹ്നത്തിൽ മത്സരിച്ച വീണാജോർജും സി.പി.എം സ്വതന്ത്രനായി വിജയിച്ച വി. അബ്ദുറഹ്മാനും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇവരുൾപ്പെടെ ആഞ്ചുപേർ ദൈവനാമത്തിലും ഒരാൾ അള്ളാഹുവിനെ സാക്ഷിയാക്കിയും സത്യവാചകം ചൊല്ലി. സി.പി.എം പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗമാണ് വീണാ ജോർജ്. ബാക്കി 15 പേരും സഗൗരവമാണ് പ്രതിജ്ഞചൊല്ലിയത്.
എൻ.സി.പി നേതാവ് എ.കെ.ശശീന്ദ്രനും ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവരും ദൈവനാമത്തിൽ പ്രതിജ്ഞയെടുത്തു. ഐ.എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലാണ് അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |