തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നോർത്ത് ബ്ളോക്ക് മൂന്നാം നിലയിലെ 141 ാം മുറിയിലെ മുഖ്യമന്ത്രി കസേര പിണറായി വിജയനെ വീണ്ടും എതിരേറ്റപ്പോൾ ചരിത്രനിമിഷമായി. മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇന്നലെ വൈകിട്ട് 6.15 നാണ്
സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തത്. മറ്റ് മന്ത്രിമാർക്കും ഓഫീസ് അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്റെ നോർത്ത് ബ്ലോക്കിലെ 142 ാം ഓഫീസ് മുറി തന്നെയാണ് പുതിയ റവന്യൂ മന്ത്രി കെ. രാജന്.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന് നോർത്ത് ബ്ളോക്ക് രണ്ടാം നിലയിലെ തോമസ് എെസക്കിന്റെ 131-ാം നമ്പർ ഓഫീസാണ്.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നോർത്ത് ബ്ളാേക്ക് രണ്ടാം നിലയിലെ 208 ാം നമ്പർ മുറി. വനം മന്ത്രി എ.കെ. ശശീന്ദ്രന് മെയിൻ ബ്ളോക്ക് ഒന്നാം നിലയിലെ 358ാം മുറി. ഗതാഗതമന്ത്രി ആന്റണി രാജുവിന് സൗത്ത് ബ്ളോക്ക് മൂന്നാം നിലയിലെ 647,
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നോർത്ത് ബ്ളോക്കിലെ 118, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് അനക്സ് രണ്ട് ആറാം നിലയിലെ 601, തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് അനക്സ് ഒന്ന് അഞ്ചാം നിലയിലെ 501.
വ്യവസായ മന്ത്രി പി. രാജീവിന് നോർത്ത് സാൻഡ് വിച്ച് ബ്ളോക്കിലെ 216, ജലമന്ത്രി റോഷി അഗസ്റ്റിന് നോർത്ത് ബ്ളോക്ക് ഒന്നാം നിലയിൽ 129, ആരോഗ്യമന്ത്രി വീണാജോർജിന് അനക്സ് രണ്ട് ഏഴാം നിലയിലെ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ 701. മന്ത്രി വി. അബ്ദുറഹ്മാന് സൗത്ത് സാൻഡ് വിച്ച് ബ്ളോക്ക് മൂന്നാം നിലയിലെ 532. സഹകരണ മന്ത്രി വി.എൻ. വാസവന് മെയിൻ ബ്ളോക്ക് ഒന്നാം നിലയിലെ 397. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന് അനക്സ് രണ്ട് മൂന്നാം നിലയിലെ 301. കൃഷി മന്ത്രി പി. പ്രസാദിന് അനക്സ് രണ്ട് ഒന്നാം നിലയിലെ 101, ഭക്ഷ്യ മന്ത്രി ജി.ആർ. അനിലിന് സൗത്ത് ബ്ളോക്ക് രണ്ടാം നിലയിലെ 644, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് അനക്സ് രണ്ട് രണ്ടാം നിലയിലെ 201. ഫിഷറീസ് മന്ത്രി സജി ചെറിയാന് അനക്സ് രണ്ട് നാലാം നിലയിലെ 401, മൃഗ സംരക്ഷണ ക്ഷീരമന്ത്രി ജെ. ചിഞ്ചുറാണിക്ക് അനക്സ് രണ്ട് അഞ്ചാം നിലയിലും അഹമ്മദ് ദേവർകോവിലിന് അനക്സ് ഒന്നിലുമാണ് ഓഫീസ് മുറികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |