തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കൂടി ശക്തിപ്രാപിക്കുന്നതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടായേക്കുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഇന്നും നാളെയും ഇടുക്കിയിലും നാളെ പത്തനംതിട്ടയിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കേരള, കർണാടക തീരങ്ങളിൽ പ്രശ്നങ്ങളില്ല.എന്നാൽ ബംഗാൾ ഉൾക്കടൽ ഭാഗങ്ങളിൽ ജാഗ്രതപാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |