ന്യൂഡൽഹി: കൊവിഡ് ബാധിച്ചവരിൽ കണ്ടുവരുന്ന ബ്ളാക്ക് ഫംഗസ് രോഗം ചികിത്സിച്ചു മാറ്റാനുള്ള ആംഫോടെറിസിൻ-ബി മരുന്നിന്റെ ലഭ്യത കൂട്ടാൻ നടപടി സ്വീകരിച്ചതായി കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. അഞ്ച് ഫാർമാ കമ്പനികൾക്കു കൂടി മരുന്ന് നിർമ്മിക്കാൻ അനുമതി നൽകി. നിലവിൽ ആറ് കമ്പനികളാണ് മരുന്ന് നിർമ്മിക്കുന്നത്. ചില കമ്പനികൾ വഴി ആറു ലക്ഷം വയൽ മരുന്ന് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |