കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷും ഐശ്വര്യ ലക്ഷ്മിയും പ്രധാന റോളുകളിൽ എത്തുന്ന ജഗമേ തന്തിരം ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ളിക്സിലൂടെ ജൂൺ 18 ന് എത്തുന്നു. റിലീസിന് മുന്നോടിയായി ഇന്ന് ചിത്രത്തിലെ ഗാനം പുറത്തുവിടുന്ന സന്തോഷം ഐശ്വര്യ പങ്കുവച്ചിരുന്നു. ചിത്രത്തിൽ സുരുളി ,പ്രഭു എന്നീ രണ്ടു വേഷങ്ങളിലയാണ് ധനുഷ് എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ജോജു ജോർജും , സഞ്ജന നടരാജൻ, ഹോളിവുഡ് താരം ജെയിംസ് കോസ്മോ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. റിലയൻസ് എന്റർടെയിൻമെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
ലണ്ടനായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ശ്രേയാസ് കൃഷ്ണ- ഛായാഗ്രഹണം. എഡിറ്റിംഗ്- വിവേക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |