തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് മൂല്യമുള്ള അഭിനേത്രിയാണ് രാകുൽ പ്രീത് സിംഗ്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ താരത്തിന്റെ പുത്തൻ പടത്തിന് ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ്.
റോസ് നിറത്തിലുള്ള ഷോർട് ടോപ്പും കറുത്ത പാന്റുമാണ് നടി ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. ചിത്രത്തിൽ ആറ്റിട്യൂട് ലുക്കിലാണ് രാകുലിനെ കാണാൻ കഴിയുന്നത്. താരം അഭിനയിച്ച സർദാർ കാ ഗ്രാൻഡ്സൺ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഒ .ടി .ടിയിൽ റിലീസ് ചെയ്തത്. അർജുൻ കപൂറും നീന ഗുപ്തയുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |