SignIn
Kerala Kaumudi Online
Thursday, 25 April 2024 10.47 AM IST

ചെമ്പിന്റെ ചേലുള്ള....,​ മോഹൻലാലിന് പിറന്നാൾ സമ്മാനം, മരക്കാറിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

kk

ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന് സമ്മാനവുമായി മരക്കാർ ടീം.. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ ലിറിക്കല്‍ ​വീഡിയോ ഗാനമാണ് പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയത്. ‘ചെമ്പിന്റെ ചേലുള്ള…’ എന്നാരംഭിക്കുന്ന ഗാനമാണ് സൈന മ്യൂസിക്ക് പുറത്തിറക്കിയത്.

പ്രിയദര്‍ശന്‍ എഴുതി റോണി റാഫേല്‍ സംഗീതംചെയ്ത ഗാനം വിഷ്ണു രാജാണ് ആലപിച്ചത്. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ അഞ്ചു ഭാഷകളിലും ഈ ഗാനം അവതരിപ്പിക്കുന്നുണ്ട്‌ . അര്‍ജ്ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രഭു, മുകേഷ്, നെടുമുടി വേണു, സിദ്ദിഖ്, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍. ആന്റണി പെരുമ്ബാവൂരാണ് നിര്‍മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARAKKAR MOVIE, MARAKKAR ARABIKADALINTE SIMHAM, LYRICAL VIDEO
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.