മോഹൻലാലിന്റെ അറുപത്തിയൊന്നാം പിറന്നാളായിരുന്നു ഇന്നലെ. ആഘോഷങ്ങളില്ലായിരുന്നു. പിണറായി മന്ത്രിസഭയുടെ സത്യപ്രതിഞ്ജാ വേളയിൽ അവതരിപ്പിക്കപ്പെട്ട ഗാനാഞ്ജലിയിൽ മോഹൻലാൽ പാടിയ ഗാനം തരംഗമാകുന്നു
കുടുംബത്തിലെ അംഗമായി ഓരോ മലയാളികളും സ്നേഹിക്കുന്ന മോഹൻലാലിന്റെ അറുപത്തിയൊന്നാം പിറന്നാളായിരുന്നു ഇന്നലെ.കൊവിഡ് പരിമിതികളാൽ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറിയും പിറന്നാൾ കടന്നുപോയത്.എന്നാൽ ചരിത്രം സൃഷ്ടിച്ച രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിഞ്ജാ ചടങ്ങിൽ അവതരിപ്പിച്ച ഗാനാഞ്ജലിയിൽ മോഹൻലാൽ പാടിയ ഗാനം ആസ്വാദകരെ ആവേശഭരിതരാക്കുന്നതായിരുന്നു.കൂട്ടുകാർ എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതി എം.എസ്.ബാബുരാജ് സംഗീത സംവിധാനം നിർവഹിച്ച് യേശുദാസ് പാടിയ " ഒരു ജാതി ,ഒരു മതം, ഒരു ദൈവം .ഓർമ്മ വേണം ഈ അദ്വൈത മന്ത്രം. " എന്ന ഗാനമാണ് മോഹൻലാൽ അതി മനോഹരമായി പാടി അവതരിപ്പിച്ചത്.
ജീവിതത്തിന്റെ കൽപ്പടവിൽ ഒരു നാഴിക്കല്ലുകൂടി കടന്നുപോകുമ്പോൾ മോഹൻലാൽ എന്ന നടൻ കൂടുതൽ ചെറുപ്പമാവുകയാണ്. നടൻ എന്ന നിലയിൽ നിന്ന് ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ വേഷമണിയുകയാണ് മോഹൻലാൽ.ലോക്ക്ഡൗൺ കാലത്ത് ഒ.ടി.ടി റിലീസിലൂടെ ദൃശ്യം 2 തകർപ്പൻ വിജയം നേടിയിരുന്നു. ഇനി ബി.ഉണ്ണികൃഷ്ണന്റെ ആറാട്ട്, പ്രിയദർശന്റെ കുഞ്ഞാലിമരക്കാർ തുടങ്ങി മോഹൻലാലിന്റേതായ മികച്ച ചിത്രങ്ങളാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്. മോഹൻലാൽ മലയാളികളുടെ ഹൃദയവികാരമാണ്. സുഹൃുത്തും, സഹോദരനും , കാമുകനും ..അങ്ങനെ എല്ലാമെല്ലാമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |