തിരുവനന്തപുരം: നിപ്പയ്ക്കെതിരെ പോരാടി മരിച്ച സിസ്റ്റർ ലിനിയുടെ ജീവിതം ആരോഗ്യപ്രവർത്തകർക്ക് എക്കാലവും ആവേശകരമാണെന്ന് മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ത്യാഗോജ്വലമായ ഓർമ്മയാണ് ലിനി. ലിനിയുടെ ഭർത്താവ് സജീഷിനെ രാവിലെ വിളിച്ചിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ ആഹാര സാധനങ്ങൾ കൈമാറിക്കൊണ്ടാണ് കുടുംബം ലിനിയുടെ ഓർമ്മ ദിവസം ആചരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്ത് വിശ്രമമില്ലാതെ കരുതലോടെ പ്രവർത്തിക്കുന്ന കേരളത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |