പുതുക്കാട് : കൊടകര ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ച് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ സൗകര്യത്തോടെ 50 കിടക്കകൾ സജ്ജീകരിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മെയിൽ വാർഡിലാണ് ഓക്സിജൻ സൗകര്യത്തോടെ കിടക്കകൾ സജ്ജീകരിച്ചത്.
മഹാമാരിയെ പ്രതിരോധിക്കാൻ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേക്ക് പൾസ് ഓക്സിമീറ്റർ, പി.പി.ഇ കിറ്റ്, എൻ 95 മാസ്ക്ക്, സാനിറ്റൈസർ എന്നിവയും വിതരണം ചെയ്തു. കരുതലോടെ ഇരിക്കാം കൂടെയുണ്ട് കൊടകര ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യവുമായി മറ്റത്തൂർ സി.എച്ച്.സിയുടെ നേതൃത്വത്തിൽ മൊബൈൽ കൊവിഡ് 19 ടെസ്റ്റ് യൂണിറ്റ് വാഹണത്തിന്റെ ഫ്ളാഗ് ഓഫും എം.എൽ.എ നിർവഹിച്ചു.
പുതുക്കാട് നിയോജക മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും കൊവിഡ് രോഗികൾക്ക് എറെ പ്രയോജനപ്പെടുന്ന വാർഡ്, നിയുക്ത എം.എൽ.എ കെ.കെ. രാമചന്ദ്രൻ നാടിന് സമർപ്പിച്ചു. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആർ രഞ്ജിത്ത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, വി.എസ് പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷീല ജോർജ്ജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. അൽജോ പുളിക്കൻ, അംഗങ്ങളായ പോൾസൺ തെക്കുംപീടിക തുടങ്ങിയവർ പങ്കെടുത്തു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റം കാെണ്ടുവരും
തൃശൂർ: ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ആർ. ബിന്ദു ജില്ലയിലെത്തി. സി.പി.എം ജില്ലാ ആസ്ഥാനമായ അഴീക്കോടൻ സ്മാരക മന്ദിരത്തിലെത്തിയ മന്ത്രി ആർ. ബിന്ദുവിനെ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
നവകേരള നിർമ്മിതിക്കായി ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റം കാെണ്ടുവരാനുണ്ടെന്ന് സ്വീകരണത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി ജോസഫ് എന്നിവരും മന്ത്രിയെ സ്വീകരിക്കാനുണ്ടായി. ജില്ലയിലെ ആദ്യ വനിതാ മന്ത്രിയെന്ന നേട്ടം സ്വന്തമാക്കിയാണ് ബിന്ദു മന്ത്രി പദവിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |