SignIn
Kerala Kaumudi Online
Thursday, 18 April 2024 3.59 PM IST

ജീവവായു പകരാൻ കൂടെയുണ്ട് കുടുംബശ്രീ

kudumbasree

കോഴിക്കോട് : കൊവിഡ് പ്രതിരോധത്തിൽ പങ്കാളിയായി കുടുംബശ്രീയും. ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഈ സ്ത്രീ കൂട്ടായ്മ എത്തിക്കും. ജില്ലാ ഭരണകൂടത്തിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും പ്രവർത്തനം ഏറ്റെടുത്താണ് കുടുംബശ്രീ മാതൃകയായിരിക്കുന്നത്. ജില്ലയിൽ ഇരുപത്തെട്ടായിരം കുടുംബശ്രീ അയൽക്കൂട്ടങ്ങളിലായി നാലര ലക്ഷത്തോളം അംഗങ്ങളുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെ അയൽക്കൂട്ടം അംഗങ്ങൾ ഒഴികെ ചെറിയ തുകകൾ സ്വരൂപിച്ചാണ് കുടുംബശ്രീ പ്രവർത്തകർ ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളായത്. കോഴിക്കോട് കോർപ്പറേഷനിലെ കുടുംബശ്രീ അംഗങ്ങൾ അഞ്ച് ലക്ഷത്തിലധികം രൂപ അടുത്ത ദിവസം നഗര പരിധിയിൽ ഓക്‌സിജൻ കോൺസൻട്രേറ്ററുകളും പ്രതിരോധ ഉപകരണങ്ങളും വാങ്ങുന്നതിന് കോർപ്പറേഷൻ ഭരണസമിതിയെ ഏൽപ്പിക്കും.

വിവിധ കുടുംബശ്രീ സി.ഡി.എസുകൾ വഴി സ്വരൂപിച്ച 38,66,310 രൂപയുടെ ചെക്ക് കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ കവിത പി.സി ജില്ലാ കളക്ടർ സാംബശിവ റാവുവിന് കൈമാറി. അസി. കോ ഓർഡിനേറ്റർമാരായ ഗിരീശൻ പി.എം, ഗിരീഷ്‌കുമാർ. ടി, അഞ്ജു. കെ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.