ഹൈദരാബാദ്: മൃഗയ, ദേവാസുരം തുടങ്ങിയ സിനിമകൾക്ക് കാമറ ചലിപ്പിച്ചതിലൂടെ മലയാളി മനസിൽ ഇടംപിടിച്ച പ്രശസ്ത തെലുങ്ക് ഛായാഗ്രാഹകൻ വി. ജയറാം അന്തരിച്ചു. ഹൈദരാബാദിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. തെലുങ്കിൽ നന്ദമൂരി താരക രാമ റാവു, കൃഷ്ണ, അക്കിനേനി നാഗേശ്വര റാവു, ചിരഞ്ജീവി, മോഹൻ ബാബു എന്നീ നായകരുടെ ചിത്രങ്ങളിലും മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങളിലും അദ്ദേഹം ഛായാഗ്രാഹകൻ ആയിരുന്നു. ഛായാഗ്രഹണത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ 1921, ആവനാഴി തുടങ്ങിയ സിനിമകളിലും കാമറ കൈകാര്യം ചെയ്തു. ഭാര്യയും മകനും മകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |