ഇന്നലെ 29,673 കേസുകൾ, 22.22% വ്യാപനം
തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന് നടുവിൽ നിൽക്കുന്ന സംസ്ഥാനത്ത് തുടർച്ചയായി
രോഗവ്യാപനത്തിലും കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നുണ്ടെങ്കിലും മരണ നിരക്കിൽ വൻവർദ്ധന. ഇന്നലെ 29,673 പേർക്കാണ് രോഗംസ്ഥിരീകരിച്ചത്. 22.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും മരണസംഖ്യ നൂറുകടന്നു. ഇന്നലെ 142 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നുദിവസത്തിനിടെ 382 പേരാണ് മരണമടഞ്ഞത്.
''
രോഗവ്യാപനം കൂടുമ്പോൾ മരണ നിരക്കും വർദ്ധിക്കും. ഇതനുസരിച്ച് ആറാഴ്ചയ്ക്കിടെ രോഗം ബാധിച്ചവരിലെ മരണമാണ് ഇപ്പോഴുണ്ടാകുന്നത്. ഇതനുസരിച്ച് വരുംദിവസങ്ങളിലും മരണനിരക്ക് വർദ്ധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.'
- മുഖ്യമന്ത്രി പിണറായി വിജയൻ
തലസ്ഥാനം മുന്നിൽ
രോഗവ്യാപനത്തിൽ ഇന്നലെ തിരുവനന്തപുരമാണ് മുന്നിൽ. ജില്ലയിൽ ഇന്നലെ 4151 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂർ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂർ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസർകോട് 650, വയനാട് 392 എന്നിങ്ങനേയാണ് വിവിധ ജില്ലകളിലെ സ്ഥിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |