SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.01 AM IST

സെൻട്രൽ സ്റ്റേഡിയത്തിലെ പന്തലിൽ വാക്‌സിനേഷൻ തുടങ്ങി

d

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കിയ പന്തലിൽ കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചു. സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുൻഗണനാവിഭാഗത്തിലെ ജീവനക്കാർക്കാണ് ഇവിടെ വാക്‌സിനേഷൻ നൽകുന്നത്.

ആദ്യ ദിനമായ ഇന്നലെ 150 കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വാക്‌സിൻ നൽകി. വരും ദിവസങ്ങളിൽ മറ്റു വിഭാഗങ്ങളിലെ ജീവനക്കാർക്കും വാക്‌സിൻ നൽകുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

വാക്‌സിനേഷനായി മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിലെ വകുപ്പ് മേധാവികളും തൊഴിലുടമകളും ജീവനക്കാരുടെ വിവരങ്ങൾ selfregistration.cowin.gov.in ൽ രജിസ്റ്റർ ചെയ്ത ശേഷം റഫറൻസ് ഐഡി ഉപയോഗിച്ച് covid19.kerala.gov.in/vaccine/index.php/Login/employer_login എന്ന വെബ്‌സൈറ്റിൽ സ്ഥാപനത്തിലെ 18 മുതൽ 44 വരെ പ്രായമുള്ള ജീവനക്കാരുടെ വിവരങ്ങൾ നൽകണം. ജീവനക്കാരെ എസ്.എം.എസ് വഴി വാക്‌സിനേഷൻ സമയവും തീയതിയും അറിയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.