സൂറിച്ച്: കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് ഇന്ത്യയിൽത്തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ അറിയിച്ചു. 2022 ഒക്ടോബർ 11 മുതൽ 30വരെയാകും ടൂർണമെന്റ് ഇന്ത്യയിൽ നടക്കുക. അണ്ടർ 17 ലോകകപ്പ് 2020ൽ ഇന്ത്യയിൽ നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത് 2021ലേക്ക് മാറ്റിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
71-ാമത് ഫിഫ കോൺഗ്രസിനിടെയാണ് പുതിയ തീയതികൾപ്രഖ്യാപിച്ചത്. വനിതകളുടെ അണ്ടർ 20 ലോകകപ്പ് കോസ്റ്ററിക്കയിൽ നടക്കുമെന്നും ഫിഫ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |