ന്യൂഡൽഹി: കൊവിഡിനൊപ്പം ഭീഷണിയായി മാറിയിരിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ഇന്ത്യയുടെ ഷൂട്ടിംഗ് പരിശീലകയായ മൊണാലി ഗോർഹെ അന്തരിച്ചു. 44 വയസായിരുന്നു. ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റൾ കോച്ചായ മൊണാലിക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു.പതിനഞ്ച് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കൊവിഡ് നെഗറ്റീവായ മൊണാലിക്ക് പിന്നീട് ബ്ലാക്ക് ഫംഗസ് രോഗം പിടിപെടുകയായിരുന്നു.
പതിനഞ്ച് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കൊവിഡ് നെഗറ്റീവായ മൊണാലിക്ക് പിന്നീട് ബ്ലാക്ക് ഫംഗസ് രോഗം പിടിപെടുകയായിരുന്നു. കൊവിഡ് ബാധിതനായിരുന്ന മൊണാലിയുടെ പിതാവ് മനോഹർ ഗാർഗെ വ്യാഴാഴ്ച അന്തരിച്ചിരുന്നു.
നാസിക്കിലെ ആദ്യ ഷൂട്ടിങ് ബാച്ചിൽ അംഗമായിരുന്ന മൊണാലി 2006 മുതൽ പരിശീലകയാണ്. ജർമനിയിൽ നിന്നും ഐ.എസ്.എസ്.എഫ് കോച്ചിംഗ് സർട്ടിഫിക്കറ്റ് നേടി.
2016-ൽ സാഫ് ഗെയിംസിനുള്ള ശ്രീലങ്കൻ ടീമിന്റെ പരിശീലകയായിരുന്നു.മൊണാലിയുടെ ശിക്ഷണത്തിൽ ശ്രീലങ്കൻ പുരുഷ ടീം വെങ്കലം നേടി. തുടർന്നാണ് ഇന്ത്യൻ വനിതാടീമിന്റെ പരിശീലകയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |