SignIn
Kerala Kaumudi Online
Friday, 19 April 2024 2.05 PM IST

തെലുങ്ക് പബ്ളിഷറും ചലച്ചിത്ര നിർമ്മാതാവുമായ ബി.എ. രാജു അന്തരിച്ചു

ba-raju

ഹൈദരാബാദ്: മുതിർന്ന തെലുങ്ക് പ്രസാധകനും ചലച്ചിത്ര നിർമ്മാതാവുമായ ബി.എ. രാജു (62) അന്തരിച്ചു. സീനിയർ ഫിലിം ജേണലിസ്റ്റ് എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. ഹൈദരാബാദിൽ വച്ച് ഹൃദയസ്തംഭനം മൂലമായിരുന്നു മരണം.

സൂപ്പർ ഹിറ്റ് എന്ന തെലുങ്ക് മാഗസിന്റെ ഉടമയായിരുന്നു.

പ്രഭാസ്, നാഗാർജ്ജുന, ജൂനിയർ എൻ.ടി.ആർ തുടങ്ങി നിരവധി തെലുങ്ക് അഭിനേതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു. ചന്തിഗാട്, പ്രേമികുഡു, ഗുണ്ടമ്മ ഗാരി മാനവാട്, സവാൽ, വൈശാഖം തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു.

ഭാര്യ: സംവിധായിക പരേതയായ ബി. ജയ. ബി. അരുൺ കുമാർ, ബി. ശിവകുമാർ എന്നിവർ മക്കളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TELUGU FILM PRODUCER AND PUBLICIST BA RAJU PASSES AWAY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.