കോട്ടയം: തിരുവാർപ്പ്, ചങ്ങനാശേരി, പായിപ്പാട് മേഖലകളിലെ അന്യസംസ്ഥാനതൊഴിലാളികൾക്ക് ഓരോ ലിറ്റർ പാൽ വീതം വിതരണം ചെയ്തു. ഒന്നിടവിട്ട ദിവസങ്ങളിലാണ് പാൽ ലഭ്യമാക്കുക. ലോക് ഡൗൺ മൂലം മിൽമയുടെയും ക്ഷീരസംഘങ്ങളുടെയും സംഭരണ, വിതരണ പ്രവർത്തനങ്ങളിൽ പ്രതിസന്ധി നേരിട്ടിരുന്നു. മിൽമ കോട്ടയം ഡയറിയിൽ പ്രതിദിനം 10000 ലിറ്റർ പാൽ അധികമായി വന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് പാൽ വിതരണം ആരംഭിച്ചത്.
തിരുവാർപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം അജയ്, ജില്ലാ ലേബർ ഓഫീസർ പി.ജി വിനോദ് കുമാർ, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു , അസിസ്റ്റന്റ് ലേബർ ഓഫീസർ ശ്രീദേവ് കെ. ദാസ്, ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ശാരദ, മിൽമ എറണാകുളം മേഖലാ യൂണിയൻ അംഗം സോണി ഈറ്റക്കൻ, മിൽമ മാർക്കറ്റിംഗ് മാനേജർ എബി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |