വാമനപുരം: വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എസ്. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പനവൂർ പനയമുട്ടം കൊച്ചുകോണം പള്ളിച്ചാക്കോണത്ത് വീട്ടിൽ ദിലീപ് കുമാർ താമസിക്കുന്ന താത്കാലിക ഷെഡിൽ നിന്ന് കഴിഞ്ഞ ദിവസം 150 ലിറ്റർ കോട കണ്ടെടുത്തു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർമാരായ അൻസർ, അനിരുദ്ധൻ, സജീവ്കുമാർ,വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |