SignIn
Kerala Kaumudi Online
Thursday, 25 April 2024 12.21 AM IST

ബിഷപ്പ് ഹൗസും പാർട്ടി ഓഫീസുകളും സന്ദർശിച്ച് മന്ത്രി പി. പ്രസാദ്

photo

ആലപ്പുഴ: സത്യപ്രതിജ്ഞയ്ക്കു ശേഷം ഇന്നലെ ജില്ലയിലെത്തിയ കൃഷിമന്ത്രി പി.പ്രസാദ് സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസ്, ആലപ്പുഴ ബിഷപ്പ് ഹൗസ്, സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ്,ഡി.സി.സി ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ചു. രാവിലെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസലെത്തിയ മന്ത്രിയെ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ആലപ്പുഴ ബിഷപ്പ് ഹൗസ് സന്ദർശിച്ച് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജെയിംസ് റാഫേൽ ആനപറമ്പിൽ, വികാരി മോൺ. ജോയ് പുത്തൻവീട്ടിൽ, ഫാ. സേവ്യർ കുടിയാംശേരി, ഫാദർ പോൾ ജെ അറക്കൽ,ഫാദർ സാംസൺ ആഞ്ഞിലിപ്പറമ്പിൽ,ഫാദർ യേശുദാസ് കാട്ടുംകളത്തിൽ,ഫാദർ സോണി പനക്കൽ,ഫാദർ ഫെർണാണ്ടസ് കാക്കശേരിൽ,ഫാ. ജോൺസൺ പുത്തൻവീട്ടിൽ എന്നിവരുമായി ചർച്ച നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസും ഒപ്പമുണ്ടായിരുന്നു.
അപകടത്തിൽപ്പെട്ട് മരിച്ച ആലപ്പുഴ സിവ്യു വാർഡിലെ മത്സ്യത്തൊഴിലാളി കോയിൽപറമ്പിൽ ജോൺ കുട്ടിയുടെ വസതിയും മന്ത്രി സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.