SignIn
Kerala Kaumudi Online
Friday, 19 April 2024 8.52 AM IST

പി.എഫ്.സി.ടി കേരള സാങ്കേതിക സർവകലാശാലാതല കമ്മിറ്റി

kk

തിരുവനന്തപുരം: പ്രോഗ്രസീവ് ഫെഡറേഷൻ ഒഫ് കോളേജ് ടീച്ചേഴ്സ് (പി.എഫ്.സി.ടി) സംസ്ഥാന കമ്മിറ്റി അദ്ധ്യാപകരെ ഉൾപ്പെടുത്തി യൂണിവേഴ്സിറ്റി തലത്തിൽ കമ്മിറ്റി രൂപീകരിച്ചു. പി.എഫ്.സി.ടി സംസ്ഥാന പ്രസിഡന്റ് ഡോ.സി ഉദയകല,ജന.സെക്രട്ടറി പ്രൊഫ.ടി.ജി ഹരികുമാർ, സാങ്കേതിക സർവകലാശാല ബോർഡ് ഒഫ് ഗവർണേഴ്സ് മെമ്പർ ഡോ.ജിഷ വി.ആർ, കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം പ്രൊഫ.ഡോ.എച്ച്.തിലകൻ,എന്നിവരാണ് കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം വഹിച്ചത്.ഭരണത്തുടർച്ച നേടിയ ഇടതുസർക്കാരിന് കമ്മിറ്റി അഭിവാദ്യം അർപ്പിച്ചു. ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകൻ ഡോ.ബിമൽ ലാസറിനെ പ്രസിഡന്റായും ടി.കെ.എം എൻജിനിയറിംഗ് കോളേജ് ആർക്കിടെക്ച്ചർ വിഭാഗം പ്രൊഫ. ഡോ.എസ്.എസ്. ദിലിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.ഹണി എസ്.എഫ് സ്വാഗതവും സുഭാഷ് വർമ്മ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COMMITTEE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.