തിരുവനന്തപുരം: പ്രതിപക്ഷനേതാവായ വി.ഡി. സതീശൻ തന്നെയാകും യു.ഡി.എഫിന്റെ പുതിയ ചെയർമാനെന്ന് സൂചന.രമേശ് ചെന്നിത്തലയ്ക്ക് പുതുതായി ലഭിക്കുന്ന പാർട്ടി പദവി അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.
വി.ഡി.സതീശനോട് സഹകരിച്ച് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും നിർദ്ദേശിച്ചിട്ടുണ്ട്.
പാർട്ടി തലപ്പത്ത്
സുധാകരൻ?
കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് കെ. സുധാകരനാണ് മുൻതൂക്കം. പ്രവർത്തകരിലും അദ്ദേഹത്തിന് അനുകൂലമായ വികാരം പ്രകടമാണ്. സതീശന്റെ സ്ഥാനലബ്ധിക്ക് ശേഷം സുധാകരൻ പക്വതയോടെയാണ് പ്രതികരിച്ചത്. എ.ഐ.സി.സി നിയോഗിച്ച അശോക് ചവാന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിന് ശേഷമാകും അന്തിമതീരുമാനം.
എം.എം. ഹസ്സനെ മാറ്റി പി.ടി. തോമസിനെ യു.ഡി.എഫ് കൺവീനറാക്കാനും സാധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |