SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.16 AM IST

എസ്.എസ്.എൽ.സി ഐ.ടി പരീക്ഷയില്ല,​ എസ്.എസ്.എൽ.സി മൂല്യനിർണയം ജൂൺ 7 മുതൽ

sslc

തിരുവനന്തപുരം: എസ്.എസ്.എൽ.സിയുടെ ഐ..ടി പരീക്ഷകൾ ഒഴിവാക്കി. നേരത്തെ നടത്തിയ പ്രാക്ടിക്കൽ പരീക്ഷയുടെ ശരാശരി മാർക്ക് കണക്കിലെടുത്ത് ഐ.ടി പരീക്ഷകൾക്ക് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലായ് 7വരെയായി നടത്തും.

എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ജൂൺ 7മുതൽ 25 വരെയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം ജൂൺ ഒന്നു മുതൽ 19 വരെയും നടക്കും. മൂല്യനിർണയത്തിന് പോകുന്ന അദ്ധ്യാപകർക്ക് മുൻകൂട്ടി വാക്സിനേഷൻ നൽകും.

സ്കൂളുകൾ തുറക്കൽ പിന്നീട്

തിരുവനന്തപുരം: പുതുഅദ്ധ്യയനവർഷത്തിൽ സ്കൂളുകൾ തുറന്ന് ക്ളാസ് തുടങ്ങുന്നതിനെപ്പറ്റി പിന്നാലെ അറിയിക്കുമെന്നും ക്ളാസ് നടത്താനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതുവരെ ഓൺലൈൻ ക്ളാസ് നടത്തേണ്ടിവരും. മറ്റ് കാര്യങ്ങൾ വിശദമായി പരിശോധിക്കും. പുതിയ അദ്ധ്യാപക നിയമനങ്ങൾ നടത്തുന്നത് കൊവിഡ് മാറുന്നതിനനുസരിച്ചായിരിക്കും. മലഞ്ചരക്ക് വ്യവസായങ്ങൾക്ക് ചില ദിവസം അനുവദിക്കുമെന്നും ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും തലപ്പത്ത് പുതിയ ആൾക്കാർ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.സി അഡ്വൈസ് ഓൺലൈനിൽ

തിരുവനന്തപുരം: കൊവിഡ് കാലമായതിനാൽ പി.എസ്.സി അഡ്വൈസ് കാത്തിരിക്കുന്നവർക്ക് അതു ഓൺലൈനായി നൽകുന്ന കാര്യം പരിഗണനയിലാണെന്നും ഇക്കാര്യം പി.എസ്.സിയുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SSLC EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.