SignIn
Kerala Kaumudi Online
Thursday, 25 April 2024 10.04 AM IST

പ്രാണവായുവാണെങ്കിലും പ്രാണൻ പോകാതെ നോക്കണം

oxygen

കോലഞ്ചേരി: പ്രാണവായുവാണെങ്കിലും സൂക്ഷിച്ച് കൈകാര്യംചെയ്തില്ലെങ്കിൽ പ്രാണൻപോലും പോകാം.

ദ്റവീകൃത ഓക്‌സിജൻ വാതകമായാണ് ഉപയോഗിക്കുന്നതെങ്കിലും വലിയ അളവിൽ സൂക്ഷിക്കുന്നതും, കൊണ്ടു പോകുന്നതും ദ്റാവകരൂപത്തിലാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പ്രാണൻ കളയാനും ഇതു മതി. ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി റോഡ് മാർഗവും റെയിൽമാർഗവും എത്തുന്ന ദ്റവീകൃത ഓക്‌സിജൻ ഇപ്പോൾ മോട്ടോർ വാഹന വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. സഹപ്രവർത്തകരുടേയും ഓക്‌സിജൻ ടാങ്കർ ഓടിക്കുന്ന ഡ്രൈവർമാരുടേയും സുരക്ഷാ മുൻകരുതലിനായി പെരുമ്പാവൂർ സബ് ആർ.ടി ഓഫിസിലെ എം.വി.ഐ എൻ.കെ.ദീപു ഇതിനായി മാർഗരേഖ തയ്യാറാക്കി. ദ്റാവകരൂപത്തിൽ നിന്നും വാതക രൂപത്തിലേക്ക് മാറുമ്പോൾ 860 മടങ്ങ് വികാസമുണ്ടാകുന്ന ഓക്സിജൻ മൈനസ് 183 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വേണം സൂക്ഷിക്കാൻ. ഇതിനായി വാക്വം ബോട്ടിലിന്റെ മാതൃകയിൽ നിർമ്മിച്ച പ്രത്യേകം ടാങ്കുകളാണ് ഉപയോഗിക്കുന്നതെന്നും മാർഗരേഖ പറയുന്നു. കൊച്ചിൻ യൂണിവേഴ്‌സി​റ്റി സയൻസ് ആൻറ് ടെക്‌നോളജിയിലെ മുൻ ഡയറക്ടർ കെ.പി.എസ് നായർ, പെട്രോനെ​റ്റ് എൽ.എൻ.ജിയിലെ ചീഫ് മാനേജർ സജീവ് നമ്പ്യാർ, ബീരൻസ് ഗ്യാസ് ഇന്ത്യ പ്രൈവ​റ്റ് ലിമി​റ്റഡിന്റെ ഓപറേഷൻസ് മാനേജർ ആർ.യു.രാധാകൃഷ്ണൻ എന്നീ വിദഗ്ദരിൽ നിന്നും വിവരശേഖരണം നടത്തിയാണ് മാർഗരേഖ തയ്യാറാക്കിയത്.

 ദ്രാവക ഓക്സിജൻ

-ഇളം നീല നിറമാണെങ്കിലും മണമില്ല.

-മുന്നറിയിപ്പ് ഗുണങ്ങൾ ഒന്നുമില്ലാത്തതിനാൽ അശ്രദ്ധമായി കൈകാര്യം ചെയ്താൽ അത്യന്തം അപകടകാരി

 കൈകാര്യം ചെയ്യുമ്പോൾ

-കട്ടിയേറിയ തൊപ്പി , സേഫ്റ്റി ഷൂസ്, ഗ്ലാസ്, ഫേസ് ഷീൽഡ്, ഇയർ പ്ലഗ്, ക്രയോജനിക് ഗ്ലൗസ്, ഫുൾസ്ലീവുള്ള കോട്ടൺ വസ്ത്രങ്ങൾ എന്നിവ നിർബന്ധം

-നിറയ്ക്കുന്ന സ്ഥലം വെള്ളം ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കി, കെട്ടി വേർതിരിക്കണം.

- ദ്റാവക ഓക്‌സിജിൽ നിന്നുള്ള കോൾഡ് ബേൺസ് തീവ്രമായ പൊള്ളലിന് കാരണമായേക്കാം.

- 80 ശതമാനത്തിലേറെ ഓക്‌സിജന്റ അളവുള്ള വായു ദീർഘനേരം ശ്വസിക്കുന്നത് ചുമ, മൂക്കടപ്പ്, നെഞ്ചുവേദന എന്നിവക്ക് കാരണമാകാം.

- അന്തരീക്ഷത്തിലേക്ക് എത്തുന്ന നിമിഷം അത് ബാഷ്പീകരിക്കപ്പെടുകയും മൂടൽമഞ്ഞിന്റെ പ്രതീതിയും ഉളവാക്കുന്നു. അതിനാൽ ചോർച്ചയുണ്ടായാൽ ഫലപ്രദമായി മനസിലാക്കാനും തടയുവാനും കഴിയില്ല.

 മുൻകരുതൽ

- ദ്റാവക ഓക്‌സിജൻ തറയിൽ വീണാൽ അതിനു മുകളിലൂടെ നടക്കരുത്. ഇവ കടന്നു പോകുന്ന പൈപ്പുകൾ,വാൽവുകൾ എന്നിവയും അതിശീതാവസ്ഥയിൽ ആയതിനാൽ നഗ്‌നമായ ശരീരഭാഗങ്ങൾ കൊണ്ട് സ്പർശിച്ചാൽ പൊള്ളൽ ഏൽക്കും.

- ദ്റാവക ഓക്‌സിജൻ വസ്ത്രങ്ങളിൽ വീണാൽ ഉടൻ ഊരി നന്നായി വായു സഞ്ചാരമുള്ളതും തീപിടുത്ത സാധ്യത ഇല്ലാത്തതുമായ ഇടത്തേക്ക് മാ​റ്റണം.

- കണ്ണിലോ, ശരീര ഭാഗങ്ങളിലോ വീണാൽ കോൾഡ് ബേൺ ഉണ്ടായ സ്ഥലം ഒരു കാരണവശാലും ഉടൻ തുടയ്ക്കരുത്.

- 40 ഡിഗ്രിയിൽ താഴെ താപനിലയിലുള്ള വെള്ളം നന്നായി ശരീര ഭാഗത്ത് വീഴ്ത്തുക. തുടർന്ന് വൈദ്യസഹായം തേടുക.

- ഓക്‌സിജൻ കയ​റ്റിയ ടാങ്കർ വാഹനങ്ങൾ അമിത വേഗതയും, സഡൻ ബ്രേക്കിംഗും പാടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.