കണ്ണൂർ: പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നിയോഗിച്ചതിനെ അനുകൂലിച്ച് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി. കോൺഗ്രസിലെ തലമുറമാറ്റം ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നാണ്. വി.ഡി. സതീശൻ കരുത്തനായ നേതാവാണ്. കോൺഗ്രസിലേക്ക് യുവതലമുറയെ ആകർഷിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിന് കഴിയും. ഈ കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം സ്വാഗതാർഹമാണ്. ആരുടെയും നോമിനിയായല്ല അദ്ദേഹത്തിന്റെ നിയമനം. എന്നാൽ രമേശ് ചെന്നിത്തല കഴിവുള്ള പ്രതിപക്ഷ നേതാവായിരുന്നു- സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് ഉചിതമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |