SignIn
Kerala Kaumudi Online
Saturday, 20 April 2024 1.17 AM IST

ലോക്കും ഡൗണുമായി തൊഴിലാളികൾ, രാഷ്ട്രീയപ്പോര് ഒഴിയാതെ ആർ.ആർ.ആർ.ടി

baricade

തൃശൂർ: ലോക്ക് ഡൗൺ നീട്ടേണ്ടത് അനിവാര്യമാണെങ്കിലും ചെറുകിട വ്യാപാരികളും ദിവസക്കൂലിക്കാരായ തൊഴിലാളികളും നേരിടുന്ന ആഘാതം കുറയ്ക്കാൻ നടപടികളില്ല.

പ്രത്യേക സാമ്പത്തിക കടാശ്വാസ പദ്ധതികളോ സഹായങ്ങളോ തദ്ദേശസ്ഥാപനങ്ങളിലെ ആർ.ആർ.ടി വഴികൾ നിത്യോപയോഗ സാധനങ്ങളോ പലയിടത്തും ലഭ്യമാകുന്നുമില്ല. അതേസമയം, രാഷ്ട്രീയത്തിന്റെ പേരിൽ പരസ്പരം പഴിചാരി പഞ്ചായത്തുകളിലും മറ്റും ജനപ്രതിനിധികളുടെ പോര് കടുക്കുകയുമാണ്.

ആനുകൂല്യങ്ങളും വാക്‌സിനും ചികിത്സാവിവരങ്ങളും ഭക്ഷ്യവസ്തുക്കളും ലഭിക്കാതെ നിരവധി തൊഴിലാളി കുടുംബങ്ങളാണ് ഇതിനിടെ നട്ടം തിരിയുന്നത്. എന്നാൽ, ചിലയിടങ്ങളിൽ പാർട്ടികളുടെ പേരിൽ പച്ചക്കറിക്കിറ്റുകളും ഭക്ഷ്യസാധനങ്ങളും എത്തുന്നുമുണ്ട്. തൊഴിൽ നഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടും നേരിടുന്ന തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും കടകമ്പോളങ്ങൾ നിശ്ചിത ദിവസങ്ങളിൽ തുറക്കാൻ അനുമതിയുണ്ടെങ്കിലും ജനങ്ങൾ പുറത്തിറങ്ങാത്തതിനാൽ കച്ചവടം നടക്കുന്നില്ല. ഹോം ഡെലിവറിക്കും ഇവർക്ക് കഴിയില്ല. നഗരത്തിലെ വ്യാപാരികളും പ്രതിസന്ധിയിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അരി പലചരക്ക് പച്ചക്കറി സാധനങ്ങൾ നഗരത്തിനു പുറത്ത് ഇറക്കി വ്യാപാരം തുടങ്ങിയതോടെ നിത്യോപയോഗസാധനങ്ങളും നഗരത്തിൽ കിട്ടാതായി.

ആർ.ആർ.ടിയിൽ രാഷ്ട്രീയം:
കോൺഗ്രസ് പ്രതിഷേധത്തിലേക്ക്

ആർ.ആർ.ടി. നിയമനത്തിലുൾപ്പെടെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിനെതിരെ ചൊവ്വാഴ്ച 11 ന് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരുടെ ചേംബറിന് മുന്നിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിപക്ഷ ജനപ്രതിനിധികൾ വായ് മൂടിക്കെട്ടി പ്രതിഷേധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. വാർഡുകളിൽ സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെടാൻ സന്നദ്ധതയുള്ള സാമൂഹിക പ്രവർത്തകർക്ക് രാഷ്ട്രീയം ഇല്ലാതെ ആർ.ആർ.ടി കാർഡ് നൽകണം എന്ന് ആവശ്യപ്പെട്ട് ഡി.സി.സി, കളക്ടർക്ക് കത്ത് നൽകി.


ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണം. ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ധനകാര്യ മന്ത്രിക്ക് നിവേദനം നൽകും.

എ. നാഗേഷ്
ഭാരതീയ വാണിജ്യ വ്യവസായി സമിതി സമിതി സംസ്ഥാന പ്രസിഡന്റ് ,
പി.വി സുബ്രഹ്മണ്യൻ

ജനറൽ സെക്രട്ടറി

ആർ.ആർ.ടി.മാരെ നിയമിക്കുന്നതിൽ ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രാഷ്ട്രീയ വിവേചനം തുടരുകയാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ എല്ലാ കാലത്തും കോൺഗ്രസ്, രാഷ്ട്രീയം നോക്കാതെ സർക്കാരുകളോട് സഹകരിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ കോൺഗ്രസിനോട് രാഷ്ട്രീയ വിവേചനം കാണിക്കുകയാണ്.

എം.പി. വിൻസെന്റ്
ഡി.സി.സി. പ്രസിഡന്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LOCK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.