SignIn
Kerala Kaumudi Online
Friday, 19 April 2024 2.19 PM IST

വനം വകുപ്പിനെ ജനകീയമാക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ

ak-saseendran

തിരുവനന്തപുരം: വനംവകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയവും സുതാര്യവും കാര്യക്ഷമവുമാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയായി ചാർജ്ജെടുത്തശേഷം വനം ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനപക്ഷ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർക്ക് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളിൽ സർക്കാർ ഒപ്പമുണ്ടാവും. മറിച്ചുള്ള സമീപനങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കും.

പദ്ധതി പ്രവർത്തനം നേരിട്ട് അവലോകനം ചെയ്ത് സമയബന്ധിതമായി പൂർത്തിയാക്കും. അടിയന്തര പ്രാധാന്യമുള്ള പദ്ധതികളുടെ ലിസ്റ്റ് തയ്യാറാക്കി ദീർഘകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കുന്നതിന് മാസ്റ്റർ പ്ലാൻ രൂപീകരിച്ച് സമർപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. വനംവകുപ്പ് ആസ്ഥാനത്തെ ഗാന്ധി പ്രതിമയിലും വന രക്തസാക്ഷി സ്തൂപത്തിലും പുഷ്പാർച്ചന നടത്തിയ ശേഷമാണ് മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AK SASEENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.