ന്യൂഡൽഹി : ഇന്റർ നാഷണൽ ഹോക്കി ഫെഡറേഷൻ പ്രസിഡന്റായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്രയെ വീണ്ടും തിരഞ്ഞെടുത്തു. വിർച്വലായി ചേർന്ന അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ 47-ാം കോൺഗ്രസിലാണ് ബത്ര വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എതിരാളി ബൽജിയൻ ഹോക്കി ഫെഡറേഷൻ ചീഫ് മാർക് കൗഡ്രോണിനെതിരെ രണ്ട് വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ബത്രയുടെ വിജയം. 124 അംഗങ്ങളുൾപ്പെട്ട കോൺഗ്രസിൽ ഓൺലൈനായി നടത്തിയ വോട്ടിംഗിൽ ബത്രയ്ക്ക് 63 വോട്ടും കൗഡ്രോണിന് 61 വോട്ടും ലഭിച്ചു. 2024വരെ ബത്രയ്ക്ക് പ്രസിഡന്റായി തുടരാം. 2016ലാണ് ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായി ബത്ര ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ യൂറോപ്യനല്ലാത്ത ആദ്യ പ്രസിഡന്റെന്ന നേട്ടവും ബത്ര അന്ന് സ്വന്തമാക്കി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |