കൊളംബോ: പ്രതിഫലം മുൻവർഷത്തേതിൽ നിന്നും നാല്പത് ശതനമാനത്തോളം വെട്ടിക്കുറച്ചതിനെത്തുടർന്ന് വാർഷിക കരാറിൽ ഒപ്പിടാതെ ശ്രീലങ്കയുടെ പ്രധാന താരങ്ങൾ. ടെസ്റ്റ് ക്യാപ്ടൻ ദിമുക്ത് കരുണാരത്നെ,മുൻ നായകൻ എയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചാണ്ഡിമൽ തുടങ്ങിയവരെല്ലാം ഒപ്പിടാതെ ശ്രീങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നടപടിക്കെതിരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. അഭിഭാഷകൻ മുഖേനെയാണ് ഇവർ ഒപ്പിടില്ലെന്ന് അറിയിച്ചത്. അതേസമയം താരങ്ങളുടെ പ്രകടം മോശമായതിനാലാണ് പ്രതിഫലം കുറച്ചതെന്നാണ് ബോർഡ് അംഗങ്ങളുടെ വിശദീകരണം. ഇന്ന് തുടങ്ങുന്ന ബംഗ്ലാദേശിനെതാരായ ശ്രീലങ്കയുടെ ഏകദിന പരമ്പരയിലുൾപ്പെടെ പ്രതിഫല പ്രശ്നം പ്രതിഫലിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |