SignIn
Kerala Kaumudi Online
Tuesday, 19 March 2024 2.45 PM IST

തേനീച്ചയുമായി ആഞ്ജലീന ജോളി 

anjaleena

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഹോളിവുഡ് നടിയാണ് ആഞ്ജലീന ജോളി. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അമേരിക്കൻ നടികൂടിയാണ് ആഞ്ജലീന. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതിൽ ആഞ്ജലീന താത്പര്യം കാണിക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോയ്ക്കും നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോളിതാ തേനീച്ച ദിനത്തിനോടനുബന്ധിച്ച് തേനീച്ചയെ ശരീരത്തിലും മുഖത്തിലും പതിനെട്ടു മിനുട്ടോളം നിർത്തിയ ആഞ്ജലീനയുടെ പുതിയ ഫോട്ടോകൾ കണ്ട് അമ്പരന്നിരിക്കുകയാണ് താരത്തിന്റെ ആരാധകർ. നിങ്ങൾ ഞങ്ങളെ ഞെട്ടിക്കുന്നുവെന്ന് ചിത്രങ്ങൾ കണ്ട ആരാധകർ ഒന്നടങ്കം പറഞ്ഞു. ഇറ്റാലിയൻ തേനീച്ചകളെയാണ് ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. നാഷണൽ ജോഗ്രഫിക്കിന് വേണ്ടി പ്രമുഖ ഫോട്ടോഗ്രാഫർ ഡാൻ വിന്റേഴ്‌സാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആഞ്ജലീനയുടെ ശരീരത്തിൽ ഫെറോമോൺ പുരട്ടിക്കൊണ്ട് തേനീച്ചകളെ ആകർഷിക്കുകയായിരുന്നു. ഇതോടെ ആഞ്ജലീനയുടെ ദേഹത്തും മുഖത്തും ഉൾപ്പെടെ തേനീച്ചകൾ വന്നിരുന്നുവെന്ന് ഡാൻ വിന്റേഴ്‌സ് പറഞ്ഞു. 18 മിനിറ്റോളം താരം നിശ്ചലയായി നിൽക്കുകയായിരുന്നു. മുഖം മാത്രമാണ് ചലിപ്പിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANGELINA JOLIE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.