ന്യൂഡൽഹി : ചത്രസാൽ സ്റ്റേഡിയത്തിൽ ജൂനിയർ ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഒളിമ്പിക് ഗുസ്തി മെഡൽ ജേതാവായ സുശീൽ കുമാറിനെ ഡൽഹി കോടതി ആറുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുശീലിനെ ശനിയാഴ്ച പഞ്ചാബിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് പൊലീസ് തുടർന്ന് ഡൽഹി പൊലീസിന് കൈമാറി. ജാമ്യമില്ലാ വകുപ്പ് ചേർത്താണ് ഡൽഹി പൊലീസ് കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി സുശീൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു.
പശ്ചിമ റെയിൽവേയിൽ ഉദ്യോഗസ്ഥനായ സുശീലിനെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |