SignIn
Kerala Kaumudi Online
Tuesday, 19 March 2024 12.50 PM IST

ചികിത്സയിൽ 27,246; രോഗമുക്തർ 4398

covid-treatment

 കൊവിഡ് 1917  ടി.പി.ആർ 18.69%

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 4398 പേർ കൊവിഡ് മുക്തരായി. ഇപ്പോൾ 27,246 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. ഒരു ഘട്ടത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം അര ലക്ഷം കവിഞ്ഞിരുന്നു.

ഇന്നലെ 1917 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 18.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 1886 പേർക്കാണ് രോഗം ബാധിച്ചത്. 31 പേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിൽ 10658 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

 ഉറവിടം വ്യക്തമല്ലാത്തവർ

ചെക്യാട് 1, ചെങ്ങോട്ട്കാവ് 1, ഏറാമല 1, ഫറോക്ക് 2, കടലുണ്ടി 4, കോഴിക്കോട് കോർപ്പറേഷൻ 3, മണിയൂർ 1, നാദാപുരം 1, നന്മണ്ട 1, ഒളവണ്ണ 7, ഒഞ്ചിയം 2, പേരാമ്പ്ര 1, പുറമേരി 3, പെരുമണ്ണ1, തൂണേരി 1, വടകര 1.

 സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 538, അരിക്കുളം 11, അത്തോളി 9, ആയഞ്ചേരി 7, അഴിയൂർ 41, ബാലുശ്ശേരി 25, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 1, ചാത്തമംഗലം 51, ചെക്യാട് 6, ചേളന്നൂർ 26, ചേമഞ്ചേരി 22, ചെങ്ങോട്ടുകാവ് 7, ചെറുവണ്ണൂർ 8, ചോറോട് 13, എടച്ചേരി 7, ഏറാമല 45, ഫറോക്ക് 38, കടലുണ്ടി 5, കക്കോടി 16, കാക്കൂർ 8, കാരശ്ശേരി 35, കട്ടിപ്പാറ 7, കാവിലുംപാറ 1, കായക്കൊടി 6, കായണ്ണ 1, കീഴരിയൂർ 2, കിഴക്കോത്ത് 5, കോടഞ്ചേരി 19, കൊടിയത്തൂർ 39, കൊടുവള്ളി 15, കൊയിലാണ്ടി 33, കുടരഞ്ഞി 8, കൂരാച്ചുണ്ട് 1, കൂത്താളി 2, കോട്ടൂർ 23, കുന്ദമംഗലം 25, കുന്നുമ്മൽ 7, കുരുവട്ടൂർ 13, കുറ്റ്യാടി 9, മടവൂർ 5, മണിയൂർ 11, മാവൂർ 4, മേപ്പയ്യൂർ 11, മൂടാടി 32, മുക്കം 18, നാദാപുരം 13, നടുവണ്ണൂർ 3, നന്മണ്ട 16, നരിക്കുനി 3, നരിപ്പറ്റ 15, നൊച്ചാട് 4, ഒളവണ്ണ 82, ഓമശ്ശേരി 11, ഒഞ്ചിയം 38, പനങ്ങാട് 22, പയ്യോളി 45, പേരാമ്പ്ര 16, പെരുമണ്ണ 13, പെരുവയൽ 10, പുറമേരി 10, പുതുപ്പാടി 21, രാമനാട്ടുകര 11, തലക്കുളത്തൂർ 35, താമരശ്ശേരി 25, തിക്കോടി 36, തിരുവള്ളൂർ 34, തിരുവമ്പാടി 2, തൂണേരി 24, തുറയൂർ 2, ഉള്ള്യേരി 13, ഉണ്ണികുളം 46, വടകര 83, വളയം 5, വാണിമേൽ 1, വേളം 5, വില്യാപ്പള്ളി 17.

 കാരശ്ശേരിയിൽ ടി.പി.ആർ 58 %

ജില്ലയിൽ ഇന്നലെ ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാരശ്ശേരി പഞ്ചായത്തിൽ; 58 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിൽ 62 പേരെ പരിശോധിച്ചതിൽ 36 പേർ പോസിറ്റീവായി. അഴിയൂരിൽ 55 ശതമാനമാണ് ടി.പി.ആർ. 74 പേരെ പരിശോധിച്ചതിൽ 41 പേർ പോസിറ്റീവായി. ജില്ലയിൽ പ്രതിവാര ടി.പി. ആർ 30 ശതമാനത്തിന് മുകളിലുള്ള ഏക പഞ്ചായത്തും അഴിയൂരാണ്. കൊടിയത്തൂർ പഞ്ചായത്തിൽ 77 പേരെ പരിശോധിച്ചതിൽ 39 പേർ പോസിറ്റീവായി. തലക്കുളത്തൂരിൽ 84 പേരിൽ 35 പേർ പോസിറ്റീവാണ്. കോടഞ്ചേരി, ഒളവണ്ണ, ഏറാമല പഞ്ചായത്തുകളിലും വടകര മുനിസിപ്പാലിറ്റിയിലും 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

തിരുവമ്പാടി, കക്കോടി, കാക്കൂർ, ചങ്ങരോത്ത്, വാണിമേൽ പഞ്ചായത്തുകളിൽ 5 ശതമാനത്തിന് താഴെയാണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരുതോങ്കരയിൽ 55 പേരെ പരിശോധിച്ചതിൽ ആരും പോസിറ്റീവല്ല. കായണ്ണയിൽ 74 ൽ ഒരാളും കാവിലുമ്പാറയിൽ 75 ൽ ഒരാളുമാണ് പോസിറ്റീവായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.