തിരുവനന്തപുരം : കൊവിഡ് രണ്ടാംതരംഗം സംസ്ഥാനത്ത് ആഞ്ഞുവീശിയതിന് പിന്നാലെ പ്രതിദിന മരണം കുത്തനെ ഉയരുന്നു. 188 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ അഞ്ചാം ദിവസമാണ് മരണസംഖ്യ 100 കടക്കുന്നത്. അഞ്ചുദിവസത്തിനിടെ 746 പേരുടെ ജീവനാണ് കൊവിഡ് കവർന്നത്. ഇതോടെ ആകെ മരണം 7358 ആയി. രോഗവ്യാപനം അതിരൂക്ഷമായഘട്ടത്തിൽ രോഗംബാധിച്ച് ഗുരുതരാവസ്ഥയിലായവരാണ് മരണപ്പെടുന്നവർ. അതേസമയം പ്രതിദിന രോഗികളുടെയും രോഗവ്യാപനത്തിന്റെയും ഗ്രാഫ് താഴേക്കാണ്. ഇന്നലെ 25,820 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകൾ പരിശോധിച്ചു. 22.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 91 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ രോഗംബാധിച്ചവരിൽ 24,224 പേർ സമ്പർക്കരോഗികളാണ്. 1328 പേരുടെ ഉറവിടം വ്യക്തമല്ല. 177 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. ചികിത്സയിലായിരുന്ന 37,316 പേർ രോഗമുക്തി നേടി.ഹോട്ട് സ്പോട്ടുകൾ 877.
മലപ്പുറം മുന്നിൽ
മലപ്പുറത്ത് രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ ജില്ലയിൽ 4074 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂർ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂർ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസർകോട് 555, വയനാട് 486 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |