SignIn
Kerala Kaumudi Online
Tuesday, 19 March 2024 11.50 AM IST

വൈദ്യുതി മീറ്റർ റീഡിംഗ് ഇനി സ്വയം എടുക്കാം

kseb

തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായ കണ്ടെയ്ൻമെന്റ് സോണിലുള്ള വീട്ടുകാർക്ക് വൈദ്യുതി മീറ്റർ റീഡിംഗ് സ്വയം രേഖപ്പെടുത്തി സമർപ്പിക്കാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മീറ്റർ റീഡിംഗ് എടുത്ത് എങ്ങിനെ സമർപ്പിക്കണമെന്ന നിർദ്ദേശവും കെ.എസ്.ഇ.ബി. പുറത്തിറക്കി. കെ.എസ്.ഇ.ബി.യുടെ ഫേസ് ബുക്ക് പേജിൽ അതിന് സഹായിക്കുന്ന വീഡിയോ ലഭ്യമാണ്.

ഉപഭോക്താവ് രേഖപ്പെടുത്തിയ റീഡിംഗും ഫോട്ടോയിലെ റീഡിംഗും പരിശോധിച്ചശേഷം അടയ്‌ക്കേണ്ട തുക എസ്.എം.എസിലൂടെ ഉപഭോക്താവിനെ അറിയിക്കും.
കെ.എസ്.ഇ.ബിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഈ സേവനം ലഭ്യമാവുക. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് https://ws.kseb.in/OMSWeb/registration എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.

റീഡിംഗ് എടുത്തു നൽകേണ്ടത് ഇങ്ങിനെ

ഉപഭോക്താവിന് കെ.എസ്.ഇ.ബി. എസ്.എം.എസായി ഒാൺലൈൻ ലിങ്ക് അയച്ചുനൽകും. ഇതിൽ ക്ളിക്ക് ചെയ്താൽ ഉപഭോക്താവിന്റെ പേരും വിവരങ്ങളുമടങ്ങിയ പേജ് തെളിയും. ഇതിൽ തൊട്ടുമുമ്പത്തെ മീറ്റർ റീഡിംഗ് കാണിച്ചിട്ടുള്ള കോളത്തിന് അടുത്ത കോളത്തിലാണ് പുതിയ റീഡിംഗ് രേഖപ്പെടുത്തേണ്ടത്. അതിനടുത്ത് മീറ്റർ ഫോട്ടോ എന്ന കോളമുണ്ടാകും. അതിൽ ക്ളിക്ക് ചെയ്ത ശേഷം മീറ്റർ റീഡിംഗിന്റെ ഫോട്ടോ എടുത്ത് കൺഫേം മീറ്റർ റീഡിംഗ് എന്ന ഒാപ്ഷനിൽ ക്ളിക്ക് ചെയ്യുന്നതോടെ സെൽഫ് മീറ്റർ റീഡിംഗ് പൂർത്തിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.