SignIn
Kerala Kaumudi Online
Tuesday, 19 March 2024 10.55 AM IST

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം, നിയുക്ത എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

niya

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം.

രാവിലെ 9ന് സമ്മേളനം ആരംഭിക്കും. നിയുക്ത എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കും. പ്രോടെം സ്പീക്കർ പി.ടി.എ. റഹിമിന്റെ അദ്ധ്യക്ഷതയിലാകും സമ്മേളനം.

അക്ഷരമാലാ ക്രമത്തിലാകും സത്യപ്രതിജ്ഞ. . ഇതനുസരിച്ച് ആദ്യം വള്ളിക്കുന്നിൽ നിന്നുള്ള മുസ്ലിംലീഗ് അംഗം പി. അബ്ദുൾ ഹമീദ് സത്യപ്രതിജ്ഞ ചെയ്യും. അവസാനത്തെ അംഗം വടക്കാഞ്ചേരിയിൽ നിന്നുള്ള സി.പി.എം അംഗം സേവ്യർ ചിറ്റിലപ്പള്ളിയാണ്.

നാളെ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. എം.ബി. രാജേഷാണ് ഭരണമുന്നണിയുടെ സ്പീക്കർ സ്ഥാനാർത്ഥി. പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും. 28ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം അവതരിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LEGISLATURE ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.