SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.11 AM IST

815 പേർക്ക് കൊവിഡ്

covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 815 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതും, ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും, 813 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 99,146 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 91,807 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 1442 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 86187 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12512 പേർ ചികിത്സയിലാണ്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ

ആറു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.

1) റാന്നിപഴവങ്ങാടി സ്വദേശി (45),
2) റാന്നിപഴവങ്ങാടി സ്വദേശി (78) ,
3) വളളിക്കോട് സ്വദേശി (71),
4) മൈലപ്ര സ്വദേശി (62),
5) ചെന്നീർക്കര സ്വദേശി (92) ,
6) വടശേരിക്കര സ്വദേശി (76) ,

തിരുവല്ല നഗരസഭയിൽ പകുതിയോളം

വാർഡുകളും കണ്ടൈയിൻമെൻറ് സോൺ

തിരുവല്ല: കൊവിഡ് ബാധിതർ വർദ്ധിച്ചതോടെ നഗരസഭയിലെ പകുതിയോളം വാർഡുകളിൽ കണ്ടൈയിൻമെൻറ് സോൺ നിയന്ത്രണങ്ങൾ കർശനമാക്കി. ഇന്ന് മുതൽ പൊലീസ് പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ തീരുമാനമായി. നഗരസഭയിലെ 2,3,4,10,15,19,20,22,23,24,25,26,27,29,30,31,33,39 എന്നീ വാർഡുകളിലാണ് കണ്ടൈയിൻമെൻറ് സോൺ ഏർപ്പെടുത്തിയത്. ഇന്നലെ അഞ്ചു വാർഡുകളിലാണ് പുതിയതായി കണ്ടൈയിൻമെൻറ് സോൺ പ്രഖ്യാപനം ഉണ്ടായത്. അടിയന്തരാവശ്യങ്ങൾക്ക് ഒഴികെയുള്ള യാത്രകൾ നിരോധിച്ചിട്ടുണ്ട്. പൊലീസ് പരിശോധന കുറഞ്ഞതോടെ കൂടുതൽ ആളുകൾ നിയന്ത്രണങ്ങൾ പലയിടത്തും പാലിക്കുന്നില്ലെന്ന പരാതിയുണ്ട്. സെക്ട്രൽ മജിസ്‌ട്രേറ്റുമാരും പരിശോധനകൾ വ്യാപകമാക്കും. ഇതേതുടർന്ന് സ്ഥാപനങ്ങളിൽ ഉൾപ്പെടെ പരിശോധനകൾ കർശനമായി നടപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.