SignIn
Kerala Kaumudi Online
Tuesday, 19 March 2024 12.08 PM IST

സൗമ്യ സന്തോഷിന് ഇസ്രയേലിന്റെ ഓണററി പൗരത്വം

saumya

ന്യൂഡൽഹി: ഹമാസ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന് ഇസ്രയേൽ ആദര സൂചകമായി ഓണററി പൗരത്വം നൽകും.

ഇന്ത്യയിലെ ഇസ്രയേൽ ഉപസ്ഥാനപതി റോണി യെദീദിയ അറിയിച്ചതാണിത്. ഇസ്രയേൽ ജനത സൗമ്യയെ തങ്ങളുടെ സ്വന്തമായി കാണുന്നതിനാലാണ് ഓണററി പൗരത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇസ്രയേൽ പ്രസിഡന്റ് റ്യൂവൻ റിവിലിൻ സൗമ്യയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.

സൗമ്യയുടെ മകൻ അഡോണിനെ ഏറ്റെടുക്കുമെന്നും ഇസ്രയേൽ എംബസി വീട്ടുകാരെ അറിയിച്ചിരുന്നു.

വിദേശ പൗരത്വമുള്ള വ്യക്തികളെ ആദരിക്കാനാണ് ഓണററി പൗരത്വം നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAUMYA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.