SignIn
Kerala Kaumudi Online
Tuesday, 19 March 2024 5.13 PM IST

രാംദേവിനോട് കേന്ദ്രആരോഗ്യമന്ത്രി, അലോപ്പതി വിരുദ്ധ പരാമർശങ്ങൾ പിൻവലിക്കണം

harshvardhan

ന്യൂഡൽഹി: അലോപ്പതി വിരുദ്ധ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യോഗ ഗുരു ബാബ രാംദേവിന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ കത്തയച്ചു.
കൊവിഡിനെതിരെ രാപ്പകലില്ലാതെ പോരാടുന്ന ആരോഗ്യപ്രവർത്തകർ രാജ്യത്തിന് ദൈവദൂതൻമാരെപോലെയാണ്. അവരോടുള്ള അനാദരവ് രാജ്യത്തിന്റെ വികാരത്തെ മുറിപ്പെടുത്തുന്നതാണ്. അലോപ്പതി തമാശയും പാഴുമാണെന്ന പരാമർശം ദൗർഭാഗ്യകരവും മഹാമാരിക്കെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതുമാണ്.
വലിയ ജനപിന്തുണയുള്ള രാംദേവ് ഇതുപോലുള്ള പ്രസ്താവനകൾ നടത്തുമ്പോൾ സൂക്ഷ്മത പാലിക്കണം. പരാമർശത്തിലൂടെ മെഡിക്കൽ സമൂഹത്തിനുണ്ടായ വേദന മനസിലാക്കുന്നുവെന്നും ഹർഷവർദ്ധൻ വ്യക്തമാക്കി.

രാംദേവിനെതിരെ കഴിഞ്ഞദിവസം ഐ.എം.എ രംഗത്തെത്തിയിരുന്നു. രാംദേവിന് ഐ.എം.എ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.

വീഡിയോയിലെ പരാമർശങ്ങൾ വിവാദമായതോടെ ഐ.എം.എയുടെ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാംദേവിൻറെ പതഞ്ജലി യോഗപീഠം രംഗതെത്തിയിരുന്നു. രാംദേവിന്

ഡോക്ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടും അങ്ങേയറ്റത്തെ ആദരവുണ്ടെന്നും പതഞ്ജലി വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HARSHVARDHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.