ന്യൂഡൽഹി : കോൺഗ്രസിനെതിരെ ടൂൾ കിറ്റ് ആരോപണം നടത്തിയ ബി.ജെ.പി വക്താവ് സംബിത് പാത്ര, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് രമൺസിംഗ് എന്നിവർക്കെതിരെ കേസ്. രണ്ട് പേർക്കും സമൻസ് നൽകിയിട്ടുണ്ടെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു. ഇന്ന് നേരിട്ടോ വീഡിയോ കോൺഫറൻസ് വഴിയോ ഹാജരാകണമെന്നാണ് പാത്രയോട് നിർദ്ദേശിച്ചിരിക്കുന്നത്. ചത്തീസ്ഗഡ് എൻ.എസ്.യു.ഐ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.
കോൺഗ്രസിന്റേത് എന്ന പേരിൽ പാത്ര ചെയ്ത ട്വീറ്റിലെ ചിത്രം വ്യാജമാണെന്ന് ട്വിറ്റർ അടയാളപ്പെടുത്തിയതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. മെയ് പതിനെട്ടിനാണ് കോൺഗ്രസ് തയ്യാറാക്കിയ ടൂൾകിറ്റ് എന്ന പേരിൽ പാത്ര ചിത്രം ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ടൂൾകിറ്റ് ഉണ്ടാക്കി എന്ന ആരോപണം പിന്നീട് ബി.ജെ.പി നേതാക്കളും ഏറ്റെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |