Kerala Kaumudi Online
Saturday, 25 May 2019 10.59 PM IST

അരങ്ങൊഴിഞ്ഞ കളിയമ്മ

chavara-parukkutty

ആട്ട​വി​ള​ക്കു​ ​പോ​ലെ​ ​ദീ​പ്‌​ത​വും​ ​സൗ​മ്യ​വു​മാ​യ​ ​ആ​ ​മു​ഖ​ ​ പ്ര​സാ​ദം​ ​ഇ​നി​യി​ല്ല.​ ​ആ​റു​ ​പ​തി​റ്റാ​ണ്ടു​ ​നീ​ണ്ട​ ​ക​ലാ​ ​സ​പ​ര്യ​യ്‌​ക്ക് ​എ​ന്നെ​ന്നേ​ക്കു​മാ​യി​ ​തി​ര​ശീ​ല​ ​വീ​ണു.​ ​ഇ​ട​യ്ക്കൊ​ക്കെ​ ​മോ​നേ​ ​എ​ന്ന് ​സ്‌​നേ​ഹ​ത്തോ​ടെ​ ​നീ​ട്ടി​ ​വി​ളി​ച്ചു​കൊ​ണ്ടു​ള്ള​ ​അ​മ്മ​യു​ടെ​ ​ഫോ​ൺ​ ​വി​ളി​ക​ൾ​ ​ ഇ​നി​ ​ഒ​രി​ക്ക​ലും​ ​തേ​ടി​ ​വ​രി​ല്ല.​ ​ശ​ങ്ക​ര​മം​ഗ​ല​ത്തെ​ ​നാ​ട്യ​ ​ധ​ർ​മ്മി​യി​ൽ​ ​അ​ര​ങ്ങൊ​ഴി​ഞ്ഞ​ത്,​ ​അ​ര​ങ്ങി​ലെ​ ​ആ​ൺ​കോ​യ്‌​മ​ക്കെ​തി​രെ​ ​നി​ര​ന്ത​രം​ ​ശ​ബ്‌​ദി​ക്കു​ക​യും​ ​ന​ട​ന​വൈ​ഭ​വ​ത്തി​ന്റെ​ ​സ്ത്രീ​ ​വ​ഴ​ക്കം​ ​കാ​ട്ടി​കൊ​ടു​ക്കു​ക​യും​ ​ചെ​യ്‌​ത​ ​വി​പ്ല​വ​കാ​രി​യാ​ണ്.

ക​ഥ​ക​ളി​യ​ര​ങ്ങി​ലെ​ ​ആ​ദ്യ​ ​സ്ത്രീ​സാ​ന്നി​ധ്യമ​ല്ല​ ​ച​വ​റ​ ​പാ​റു​ക്കു​ട്ടി​യ​മ്മ.​ ​ചി​ല​ർ​ ​അ​ങ്ങ​നെ​യൊ​ക്കെ​ ​വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​അ​ത് ​ശ​രി​യ​ല്ല.​ ​എ​ന്നാ​ൽ​ ​പ്ര​തി​കൂ​ല​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ ​അ​തി​ജീ​വി​ച്ച് ​അ​ര​ങ്ങി​ൽ​ ​നി​ല​ ​നി​ന്ന​ത് ​ ഒ​രേ​ ഒ​രു​ ​പാ​റു​ക്കു​ട്ടി​യ​മ്മ​ ​മാ​ത്രം.​ ​അ​നേ​കം​ ​ദു​രി​ത​ ​പ​ർ​വ​ങ്ങ​ൾ​ ​താ​ണ്ടി​ ​വി​ജ​യ​ ​പാ​ർ​വ​ത്തി​ലെ​ത്തി​യ​ ​സ്ത്രീ​ ​പ​ർ​വം.​ ​ച​വ​റ​ ​ശ​ങ്ക​ര​മം​ഗ​ല​ത്ത് ​സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന​ ​ശ​ങ്ക​ര​നാ​ചാ​രി​യു​ടെ​യും​ ​നാ​ണി​യ​മ്മ​യു​ടെ​യും​ ​എ​ട്ടു​മ​ക്ക​ളി​ൽ​ ​ആ​റാ​മ​താ​യി​ട്ടാ​ണ് ​പാ​റു​ക്കു​ട്ടി​യു​ടെ​ ​ജ​ന​നം.​ ​അ​ച്‌​ഛ​ൻ​ ​ശ​ങ്ക​ര​നാ​ചാ​രി​ ​ സ​ദാ​ര​മ​ ​പോ​ലു​ള്ള​ ​ചി​ല​ ​നാ​ട​ക​ങ്ങ​ളി​ൽ​ ​പാ​ടി​യി​രു​ന്നു.​ ​ച​വ​റ​ ​ശ​ങ്ക​ര​മം​ഗ​ലം​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ ​കൂ​ട്ടു​കാ​രി​ ​ ലീ​ലാ​മ​ണി​യോ​ടൊ​പ്പം​ ​ഉ​ച്ച​യൂ​ണി​ന് ​അ​വ​രു​ടെ​ ​വീ​ട്ടി​ൽ​ ​പോ​കു​മാ​യി​രു​ന്നു​ ​പാ​റു​ക്കു​ട്ടി.​ ​ലീ​ലാ​മ​ണി​യു​ടെ​ ​അ​ച്‌​ഛ​ൻ​ ​കെ.​പി​ ​തോ​മ​സ് ​ഭാ​ഗ​വ​ത​രും​ ​അ​മ്മ​ ​മി​സ്സി​ ​ടീ​ച്ച​റും​ ​ന​ട​ത്തി​യി​രു​ന്ന​ ​നൃ​ത്ത​ ​ക​ലാ​ല​യ​ത്തി​ൽ​ ​നി​ന്ന്
'​ക​ന​ക​ച്ചി​ല​ങ്ക​ ​കി​ലു​ങ്ങി​ക്കി​ലു​ങ്ങി
കാ​ഞ്ച​ന​ ​കാ​ഞ്ചി​ ​കു​ലു​ങ്ങി​ക്കു​ലു​ങ്ങി"

ച​ങ്ങ​മ്പു​ഴ​യു​ടെ​ ​വ​രി​ക​ളി​ൽ​ ​തു​ട​ങ്ങു​ന്ന​ ​നൃ​ത്ത​രൂ​പം​ ​ക​ട്ടു​പ​ഠി​ച്ചു.​ ​വി​വ​രം​ ​അ​റി​ഞ്ഞ​ ​തോ​മ​സ്​​​​ ​ഭാ​ഗ​വ​ത​ർ​ ​പ​ക്ഷേ​ ​കോ​പി​ച്ചി​ല്ല,​ ​സ്‌​കൂ​ൾ​ ​വാ​ർ​ഷി​ക​ത്തി​ന് ​പാ​റു​ക്കു​ട്ടി​ക്ക് ​ക​ളി​ക്കാ​ൻ​ ​ക​ന​ക​ച്ചി​ല​ങ്ക​ ​പാ​ടി​ക്കൊ​ടു​ത്തു.​ ​ക​ളി​ ​ക​ണ്ടി​ഷ്‌​ട​പ്പെ​ട്ട​ ​ഭാ​ഗ​വ​ത​ർ​ക്ക് ​പാ​റു​ക്കു​ട്ടി​യെ​ ​ശി​ഷ്യ​യാ​ക്കി​യാ​ൽ​ ​കൊ​ള്ളാ​മെ​ന്ന് ​ആ​ഗ്ര​ഹം​ ​തോ​ന്നി.​ ​ഫീ​സ് ​ത​രാ​നു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ശേ​ഷി​യി​ല്ലെ​ന്ന് ​പ​റ​ഞ്ഞ​ ​ശ​ങ്ക​ര​നാ​ശാ​രി​യോ​ട് ​ഫീ​സ് ​വേ​ണ്ട​ ​ഞാ​ൻ​ ​ത​രു​ന്ന​ ​സ്വ​ർ​ണ്ണം​ ​കൊ​ണ്ട് ​ക​ല്ലു​വെ​ച്ചൊ​രു​ ​നെ​ക്ലേ​സ് ​പ​ണി​തു​ത​ന്നാ​ൽ​ ​മ​തി​യെ​ന്ന് ​ഭാ​ഗ​വ​ത​ർ​ ​പ​റ​ഞ്ഞു.​ ​ഭാ​ഗ​വ​ത​രു​ടെ​ ​ഇ​ള​യ​ ​മ​ക​ൾ​ ​സു​ശീ​ലാ​മ​ണി​യാ​ണ് ​'ബാ​ല്യ​കാ​ല​ ​സ​ഖി"​ ​സി​നി​മ​യി​ൽ​ ​നാ​യി​ക​യു​ടെ​ ​ബാ​ല്യ​കാ​ലം​ ​ചെ​യ്‌​ത​ത്.​ ​പ്ര​തി​ഫ​ല​മാ​യി​ ​ബോ​ബ​ൻ​ ​കു​ഞ്ചാ​ക്കോ​ ​കൊ​ടു​ത്ത​ ​ഒ​രു​ ​പ​വ​ൻ​ ​സ്വ​ർ​ണം​ ​അ​ങ്ങ​നെ​ ​ക​ല്ലു​വെ​ച്ച​ ​ മ​നോ​ഹ​ര​മാ​യ​ ​നെ​ക്ലേ​സ് ​ആ​യി​ ​മാ​റി.

അ​യ​ൽ​ക്കാ​രി​ ​നാ​ണി​യ​മ്മ​യു​ടെ​ ​ആട്ട​ക്കാ​രി​ ​എ​ന്ന​ ​ദ്വ​യാ​ർ​ത്ഥ​പ്ര​യോ​ഗമാ​ണ് ​ശ​രി​ക്കും​ ​ആ​ട്ട​ക്കാ​രി​യാ​യി​ക്ക​ള​യാം​ ​എ​ന്ന​ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് ​ച​വ​റ​ ​പാ​റു​ക്കു​ട്ടി​യെ​ ​ന​യി​ച്ച​ത്.​ ​മു​തു​പി​ലാ​ക്കാ​ട്​​​​ ​ഗോ​പാ​ല​പ്പ​ണി​ക്ക​രാ​ശാ​നാ​യി​രു​ന്നു​ ​ആ​ദ്യ​ ​ഗു​രു​നാ​ഥ​ൻ.​ ​പു​രു​ഷാം​ഗാ​ന​മാ​ർ​ ​ആ​ചാ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ച​മ​യ​വി​ള​ക്കെ​ടു​ക്കു​ന്ന​ ​ച​വ​റ​ ​കൊ​റ്റ​ൻ​കു​ള​ങ്ങ​ര​ ​ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ​ ​ല​ളി​ത​ ​പൂത​ന​യാ​യി​ട്ടാ​യി​രു​ന്നു​ ​അ​ര​ങ്ങേ​റ്റം.​ ​ക​ലാ​മ​ണ്ഡ​ലം​ ​കൃ​ഷ്‌​ണ​ൻ​നാ​യ​രെ​ ​പോ​ലു​ള്ള​ ​പൂത​ന​കൃ​ഷ്‌​ണ​ൻ​മാ​ർ​ ​ആ​ടി​ ​ഫ​ലി​പ്പി​ച്ച​ ​അ​തേ​ ​വേ​ഷം

.​പോ​രു​വ​ഴി​ ​ഗോ​പാ​ല​പി​ള്ള​ ​ആ​ശാ​ന് ​ദ​ക്ഷി​ണ​ ​വെ​ച്ച് ​കൊ​ട്ടു​കാ​ട് ​മു​കു​ന്ദ​പു​രം​ ​ക​ള​രി​യി​ൽ​ ​ക​ഥ​ക​ളി​ ​അ​ഭ്യ​സി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​തോ​ടെ​ ​ശ്രീ​കൃ​ഷ​ണ​ ​വി​ലാ​സം​ ​ക​ളി​യോ​ഗ​ത്തി​ലെ​ ​സ്ഥി​രം​ ​സാ​ന്നി​ദ്ധ്യ​മാ​യി​ ​മാ​റി​ ​ച​വ​റ​ ​പാ​റു​ക്കു​ട്ടി.​ ​തു​ട​ക്ക​ത്തി​ൽ​ ​കു​ട്ടി​ത്ത​രം​ ​വേ​ഷ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ൽ​ ​പി​ന്നീ​ട് ​ക​ലാ​മ​ണ്ഡ​ലം​ ​കൃ​ഷ്‌​ണ​ൻ​ ​നാ​യ​ർ,​ ​മാ​ങ്കു​ളം​ ​വി​ഷ്‌​ണു​ ​ന​മ്പൂ​തി​രി,​ ​ഗു​രു​ ​ചെ​ങ്ങ​ന്നൂ​ർ​ ​രാ​മ​ൻ​പി​ള്ള,​ ​വാ​ഴേ​ങ്ക​ട​ ​കു​ഞ്ചു​നാ​യ​ർ,​ ​ക​ലാ​മ​ണ്ഡ​ലം​ ​രാ​മ​ൻ​കു​ട്ടി​നാ​യ​ർ​ ​തു​ട​ങ്ങി​യ​ ​മ​ഹാ​ര​ഥ​ൻ​മാ​ർ​ക്കൊ​പ്പം​ ​കൂ​ട്ടു​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യാ​നു​ള്ള​ ​ഭാ​ഗ്യ​വും​ ​ഉ​ണ്ടാ​യി.​ ​സ്ത്രീ​വേ​ഷ​ങ്ങ​ൾ​ ​കെ​ട്ടു​ന്ന​തി​ൽ​ ​ചി​ല​ ​പ​രി​മി​തി​ക​ൾ​ ​ഉ​ണ്ടെ​ന്ന് ​സ്വ​യം​ ​സ​മ്മ​തി​ക്കു​മ്പോ​ഴും​ ​ ത​ന്റെ​ ​ പൊ​ക്ക​ക്കു​റ​വ് ​ ഉ​യ​ര​ങ്ങ​ൾ​ ​കീ​ഴ​ട​ക്കു​ന്ന​തി​ന് ​ത​ട​സ​മാ​യി​ ​ ആ​ ​പ്ര​തി​ഭാ​ധ​ന​യ്‌​ക്ക് ​തോ​ന്നി​യി​രു​ന്നി​ല്ല.​ ​പു​രു​ഷ​ ​കേ​സ​രി​ക​ൾ​ ​മാ​ത്ര​മേ​ ​സ്ത്രീ​ ​വേ​ഷം​ ​കെ​ട്ടി​യാ​ലേ​ ​ന​ന്നാ​കൂ​ ​എ​ന്ന​ ​ധാ​ര​ണ​യെ​ ​തി​രു​ത്തി​ക്കു​റി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​പാ​റു​ക്കു​ട്ടി​യ​മ്മ​യു​ടെ​ ​മി​ടു​ക്ക് ​മാ​ത്ര​മെ​ന്ന് ​സ​മ്മ​തി​ക്കു​ക​ ​ത​ന്നെ​ ​വേ​ണം.​ ​ക​ലാ​ജീ​വി​ത​ത്തി​ൽ​ ​ച​വ​റ​ ​പാ​റു​ക്കു​ട്ടി​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​ടി​യ​ ​ക​ഥാ​പാ​ത്രം​ ​ല​ളി​ത​പൂ​ത​ന​യാ​ണെ​ങ്കി​ലും​ ​മ​ന​സാ​വ​രി​ച്ച​ത് ​ദേ​വ​യാ​നി​യെ​യാ​യി​രു​ന്നു.

ഒ​രി​ക്ക​ൽ​ ​ഊ​രു​ട്ട​മ്പ​ലം​ ​അ​ലി​യാ​ട് ​മ​ണ്ഡ​പ​ത്തി​ൽ​ ​ദു​ര്യോ​ധ​ന​വ​ധം​ ​ആ​ട്ട​ക്ക​ഥ​ ​കൊ​ഴു​ക്കു​ന്നു.​ ​ദു​ശ്ശാസ​ന​നാ​യി​ ​വേ​ഷ​മി​ട്ട​ ​മു​ട്ടാ​ർ​ ​ശി​വ​രാ​മ​ൻ​ ​ച​വ​റ​ ​പാ​റു​ക്കു​ട്ടി​യു​ടെ​ ​പാ​ഞ്ചാ​ലി​യെ​ ​വ​സ്ത്രാ​ക്ഷേ​പം​ ​ചെ​യ്യാ​നാ​യി​ ​കാ​ണി​ക​ൾ​ക്കി​ട​യി​ലു​ടെ​ ​വ​ലി​ച്ചി​ഴ​ച്ചു​ ​കൊ​ണ്ടു​ ​വ​രു​ന്നു.​ ​വി​ട​ടാ​ ​ആ​ ​പെ​ൺ​കൊ​ച്ചി​നെ​ ​എ​ന്നാ​ക്രോ​ശി​ച്ചു​ ​കൊ​ണ്ട് ​കാ​ണി​ക​ൾ​ക്കി​ട​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​സ്ത്രീ​യോ​ടി​ ​വ​ന്നു.​ ​അ​വ​ർ​ ​ച​വ​റ​ ​പാ​റു​ക്കു​ട്ടി​യെ​ ​അ​ട​ങ്കം​ ​പി​ടി​ക്കു​ക​യും​ ​സ്ത്രീ​പീ​ഡ​ക​നാ​യ​ ​ദു​ശ്ശാ​സ​ന​ന്റെ​ ​ക​യ്യി​ൽ​ ​നി​ന്ന് ​പെ​ൺ​കു​ട്ടി​യെ​ ​ബ​ല​മാ​യി​ ​വി​ടു​വി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്തു​ ​കൊ​ണ്ടി​രു​ന്നു.​ ​ആ​ ​പി​ടി​വ​ലി​യി​ൽ​ ​പാ​റു​ക്കു​ട്ടി​ ​ധ​രി​ച്ചി​രു​ന്ന​ ​വ​സ്ത്ര​ത്തി​ന്റെ​ ​ച​ര​ടു​ക​ൾ​ ​വ​രെ​ ​പൊ​ട്ടി​പ്പോ​യി.​ ​ക​യ്‌​പ്പ് ​നി​റ​ഞ്ഞ​ ​ഒ​ട്ടേ​റെ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ക​ളി​യ​മ്മ​യ്‌​ക്ക് ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഒ​രു​ ​സ്ത്രീ​യെ​ന്ന​ ​നി​ല​യി​ൽ​ ​ത​ന്റെ​ ​സ്വ​കാ​ര്യ​ത​ ​സം​ര​ക്ഷി​ക്കാ​ൻ​ ,​അ​ണി​യ​റ​യി​ൽ​ ​പു​രു​ഷ​ൻ​മാ​രു​ടെ​ ​ക​ണ്ണു​ക​ൾ​ക്ക്​​​​ ​മ​റ​ ​കെ​ട്ടി​ ​വേ​ഷ​മി​ടാ​ൻ​ ​അ​പ​വാ​ദ​ങ്ങ​ളി​ൽ​ ​നി​ന്ന​ക​ന്ന് ​ജീ​വി​ക്കാ​ൻ​ ​അ​വ​ർ​ ​ഒ​ട്ടേ​റെ​ ​ത്യാ​ഗ​ങ്ങ​ൾ​ ​സ​ഹി​ച്ചു.​ ​ക​ഥ​ക​ളി​ ​അ​ര​ങ്ങി​ലെ​ ​സ്ത്രീ​ ​സാ​ന്നി​ദ്ധ്യം​ ​ത​ന്നെ​ ​അ​പൂ​ർ​വ​ങ്ങ​ളി​ൽ​ ​അ​പൂ​ർ​വ​മാ​യൊ​രു​ ​കാ​ല​ഘ​ട്ടം.​ ​ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം​ ​ക​ളി​ക്കു​മ്പോ​ൾ​ ​സീ​ത​യു​ടെ​ ​ഉ​ള്ളം​ ​ക​യ്യി​ൽ​ ​ശ്രീ​രാ​മ​ൻ​ ​ദുഃ​സൂ​ച​ന​യോ​ടെ​ ​ഒ​ന്ന് ​ചൊ​റി​ഞ്ഞു.​ ​ആ​ ​ശ്രീ​രാ​മ​നെ​ ​കൊ​ണ്ട് ​പ​ര​സ്യ​മാ​യി​ ​മാ​പ്പ് ​പ​റ​യി​ച്ചി​ട്ടേ​ ​ച​വ​റ​ ​പാ​റു​ക്കു​ട്ടി​ ​അ​ട​ങ്ങി​യു​ള്ളു.​ ​ചി​ല​ ​ക​ലാ​കാ​ര​ന്മാ​ർ​ ​സു​രാ​പാ​ന​ര​സാ​സ​ക്ത​ർ​ ​ആ​യ​തി​നാ​ൽ​ ​അ​മ്പ​ല​ക്ക​മ്മി​റ്റി​ക്കാ​രോ​ട് ​ഒ​ളി​ഞ്ഞും​ ​തെ​ളി​ഞ്ഞും​ ​അ​വ​ർ​ക്ക് ​പ​റ​യേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ട്...​ ​ദ​യ​വു​ചെ​യ്‌​ത് ​നി​ങ്ങ​ൾ​ ​സ​ത്കാ​രം​ ​ഒ​ഴി​വാ​ക്കൂ...

മു​തി​ർ​ന്ന​ ​ത​ല​മു​റ​യി​ലെ​ ​പ​ല​ ​ന​ട​ന്മാ​രും​ ​ച​വ​റ​ ​പാ​റു​ക്കു​ട്ടി​യെ​ ​മ​ക​ളെ​ ​എ​ന്ന​പോ​ലെ​ ​സ്‌​നേ​ഹി​ക്കു​ക​യും​ ​അ​വ​രി​ലെ​ ​ക​ലാ​കാ​രി​യെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ഇ​ട​ക്കാ​ല​ത്ത് ​മാ​ങ്കു​ളം​ ​വി​ഷ്‌​ണു​ ​ന​മ്പൂ​തി​രി​യു​ടെ​ ​ കീ​രി​ക്കാ​ട്ടു​ള്ള​ ​സ​മ​സ്‌​ത​കേ​ര​ള​ ​ക​ഥ​ക​ളി​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​ചേ​ർ​ന്ന് ​തി​രു​മേ​ ​നി​യു​ടെ​ ​ശി​ക്ഷ​ണ​ത്തി​ൽ​ ​തു​ട​ർ​പ​രി​ശീ​ല​നം​ ​നേ​ടി.​ ​മാ​ങ്കു​ള​ത്തോ​ടൊ​പ്പം​ ​ഡ​ൽ​ഹി​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​ക​ഥ​​ക​ളി​ ​സെ​ന്റ​റി​ൽ​ ​വി​ദേ​ശി​യ​ര​ട​ക്ക​മു​ള്ള​ ​പ്രൗ​ഢ​ ​ഗം​ഭീ​ര​മാ​യ​ ​സ​ദ​സി​ൽ​ ​ക​ഥ​ക​ളി​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ക​ച​നാ​യി​ ​മാ​ങ്കു​ള​വും​ ​ദേ​വ​യാ​നി​യാ​യി​ ​ച​വ​റ​ ​പാ​റു​ക്കു​ട്ടി​യും.​ ​പ​ന്ത​ളം​ ​കേ​ര​ള​വ​ർ​മ്മ​യു​ടെ​ ​ശു​ക്ര​ൻ,​ ​ത​ക​ഴി​ ​കു​ട്ട​ൻ​പി​ള്ള​യും​ ​മു​ദാ​ക്ക​ൽ​ ​ഗോ​പി​നാ​ഥ​ ​പി​ള്ള​യു​ടെ​യും​ ​പാ​ട്ട്.​ ​വാ​ര​ണാ​സി​ ​സ​ഹോ​ദ​ര​ൻ​മാ​രു​ടെ​ ​ചെ​ണ്ട.​ ​സ്‌​മൃ​തി​ ​പ​ഥ​ത്തി​ൽ​ ​ഇ​ര​മ്പി​യ​മ​രു​ന്ന​ ​ആ​ ​നാ​ളു​ക​ളെ​പ്പ​റ്റി​ ​പ​ല​പ്പോ​ഴും​ ​ച​വ​റ​ ​പാ​റു​ക്കു​ട്ടി​ ​സം​സാ​രി​ച്ചി​ട്ടു​ണ്ട്.​ ​പാ​റു​ക്കു​ട്ടി​യു​ടെ​ ​ദ​മ​യ​ന്തി​യെ​ ​ക​ണ്ടു​ ​മോ​ഹി​ച്ച് ​ന​ള​നാ​വാ​ൻ​ ​ക​ത്തു​ക​ൾ​ ​അ​യ​ച്ച​വ​ർ​ ​അ​ന​വ​ധി.​ ​പ്രേ​മി​ച്ചു​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ ​ഒ​രാ​ളോ​ടൊ​പ്പം​ ​ര​ണ്ടു​ ​വ​ർ​ഷ​മേ​ ​ദാ​മ്പ​ത്യം​ ​നീ​ണ്ടു​ ​നി​ന്നു​ള്ളൂ.​ ​അ​തി​ലൊ​രു​ ​മ​ക​ളു​ണ്ട്.​ ​ക​ല​ാമ​ണ്ഡ​ലം​ ​ധ​ന്യ.​ ​ഭ​ര​ത​നാ​ട്യ​ത്തി​ൽ​ ​എം.​എ​യും​ ​ഡോ​ക്‌​ട​റേ​റ്റു​മു​ള്ള​ ​ധ​ന്യ​ ​പെ​ർ​ഫോ​മിം​ഗ് ​ആ​ർ​ട്ടി​സ്റ്റ് ​കൂ​ടി​യാ​ണ്.

ച​വ​റ​യി​ലെ​ ​നാ​ട്യ​ധ​ർ​മ്മി​യി​ൽ​ ​ഒ​ന്ന​ര​ ​ദ​ശാ​ബ്‌​ദ​ക്കാ​ല​മാ​യി​ ​ക​ല​യു​ടെ​ ​നൂ​പു​ര​ ​ധ്വ​നി​ക​ൾ​ ​ഉ​യ​ർ​ന്നു​ ​കേ​ൾ​ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ട്.​ ​ഭാ​ര​ത​നാ​ട്യം,​ ​മോ​ഹി​നി​യാ​ട്ടം.​ ​കു​ച്ചി​പ്പു​ടി,​ ​ക​ഥ​ക​ളി​ ​വേ​ഷം,​ ​ചെ​ണ്ട,​ ​മൃ​ദം​ഗം,​ ​ശാ​സ്ത്രീ​യ​ ​സം​ഗീ​തം,​ ​വ​യ​ലി​ൻ,​ ​ഓ​ർ​ഗ​ൺ....​മു​ന്നൂ​റി​ൽ​ ​അ​ധി​കം​ ​വി​ദ്യാ​ർ​ഥി​ക​ൾ​ ​ഇ​വി​ടെ​ ​ആ​ണ്ടോ​ടാ​ണ്ട് ​ക​ലാ​സ​പ​ര്യ​യി​ൽ​ ​ഏ​ർ​പ്പെ​ടു​ന്നു.​ ​എ​ന്നാ​ൽ​ ​ക​ല​യു​ടെ​ ​ഈ​റ്റി​ല്ല​മാ​യ​ ​കേ​ര​ള​ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​ ​പെ​ണ്ണാ​യി​ ​പി​റ​ന്ന​തു​കൊ​ണ്ടു​ ​മാ​ത്രം​ ​ആ​ട്ടം​ ​പ​ഠി​ക്കാ​ൻ​ ​പ​റ്റി​ല്ല​ ​എ​ന്ന​ ​വാ​റോ​ല​ ​മ​രി​ക്കും​വ​രെ​ ​ച​വ​റ​ ​പാ​റു​ക്കു​ട്ടി​യെ​ ​അ​സ്വ​സ്ഥ​യാ​ക്കി​യി​രു​ന്നു.​ ​പ​രി​ഷ്‌​കൃ​ത​സ​മൂ​ഹ​ത്തി​ന്റെ​ ​ഈ​ ​വി​വേ​ച​ന​ത്തി​നെ​തി​രെ​ ​ത​ന്നാ​ലാ​വും​ ​വി​ധം​ ​അ​വ​ർ​ ​ശ​ബ്‌​ദ​മു​യ​ർ​ത്തു​ക​യും​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ദ​മ​യ​ന്തി​യാ​യും​ ​സീ​ത​യാ​യും​ ​ദേ​വ​യാ​നി​യാ​യും​ ​കു​ന്തി​യാ​യും​ ​പൂ​ത​ന​യാ​യും​ ​ഉ​ർ​വ​ശി​യാ​യും​ ​മ​ല​യ​ത്തി​യാ​യും​ ​പാ​ഞ്ചാ​ലി​യാ​യും​ ​സ​തി​യാ​യും​ ​പ്ര​ഹ്ലാ​ദ​നാ​യും​ ​കൃ​ഷ്‌​ണ​നാ​യും​ ​അ​വ​ർ​ ​എ​ത്ര​ ​എ​ത്ര​ ​വേ​ഷ​പ്പ​ക​ർ​ച്ച​ ​കൈ​ക്കൊ​ണ്ടു!

കേ​ര​ള​ ​ക​ലാ​മ​ണ്ഡ​ലം​ ​അ​വാ​ർ​ഡ്,​ ​കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​യു​ടെ​ ​ഗു​രു​ ​പൂ​ജാ​ ​അ​വാ​ർ​ഡ്,​ ​ഗു​രു​ ​ചെ​ങ്ങ​ന്നൂ​ർ​ ​രാ​മ​ൻ​ ​പി​ള്ള​ ​അ​വാ​ർ​ഡ്,​ ​എം​ ​കെ​ ​കെ​ ​നാ​യ​ർ​ ​സ്‌​മാ​ര​ക​ ​അ​വാ​ർ​ഡ്,​ ​ഹൈ​ദ​രാ​ലി​ ​സ്‌​മാ​ര​ക​ ​ക​ഥ​ക​ളി​ ​അ​വാ​ർ​ഡ്,​ ​ഗു​രു​ ​ഗോ​പി​നാ​ഥ് ​ട്ര​സ്റ്റ്​​​​ ​ഗു​രു​ശ്രേ​ഷ്ഠാ​ ​അ​വാ​ർ​ഡ് ​കൊ​ട്ടാ​ര​ക്ക​ര​ ​ത​മ്പു​രാ​ൻ​ ​ക​ഥ​ക​ളി​ ​അ​വാ​ർ​ഡ്,​ ​മാ​ലി​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ക​ർ​ണ്ണ​ശ​പ​ഥം​ ​അ​വാ​ർ​ഡ്,​ ​ക​ലാ​മ​ണ്ഡ​ലം​ ​വി​യ​ത് ​രാ​മ​കൃ​ഷ്‌​ണ​ ​പി​ള്ള​ ​അ​വാ​ർ​ഡ്​​. അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​സാ​മ്യ​മേ​കു​ന്നൊ​രു​ ​ഉ​ദ്യാ​ന​മാ​യി​രു​ന്നു​ ​ച​വ​റ​ ​പാ​റു​ക്കു​ട്ടി.​ ​ക​ഥ​ക​ളി​യു​ടെ​ ​പ്രോജ്​ജ്വ​ല്യ​ കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​ നേ​ർ​സാ​ക്ഷ്യം.​ ​പ​ണ​മോ​ ​പ്ര​ശ​സ്‌​തി​യോ​ ​ഒ​ന്നും​ ​സ്വ​പ്നം​ ​കാ​ണാ​ൻ​ ​പോ​ലു​മാ​കാ​ത്ത​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ക​ഥ​ക​ളി​യോ​ടു​ള്ള​ ​ഒ​ടു​ങ്ങാ​ത്ത​ ​അ​ഭി​നി​വേ​ശം​ ​അ​തൊ​ന്നു​കൊ​ണ്ടു​ ​മാ​ത്രം​ ​അ​ര​ങ്ങി​ലെ​ത്തു​ക​യും​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​ഉ​ൾ​ക്ക​രു​ത്തോ​ടെ​ ​നേ​രി​ട്ട് ​ച​രി​ത്ര​മാ​യി​ ​മാ​റു​ക​യും​ ​ചെ​യ്‌​ത​ ക​ളി​യ​മ്മ.​ ​ചി​ട്ട​ക​ൾ​ ​വ​ട​ക്ക​നോ​ ​തെ​ക്ക​നോ​ ​ആ​ക​ട്ടെ​ ​അ​പ്ര​മാ​ദി​ത്വം​ ​ക​പ്ലി​ങ്ങാ​ട​നോ​ ​ക​ല്ല​ടി​ക്കോ​ട​നോ​ ​ക​ല്ലു​വ​ഴി​യോ​ ​ആ​ക​ട്ടെ​ ​ച​വ​റ​ ​പാ​റു​ക്കു​ട്ടി​ ​പ​ക​ർ​ന്നാ​ടി​യ​ ​വേ​ഷ​ങ്ങ​ൾ​ ​ആ​ട്ട​വി​ള​ക്കി​ന്റെ​ ​ദീ​പ്‌​ത​നാ​ളം​ ​പോ​ലെ​ ​ആ​സ്വാ​ദ​ക​രു​ടെ​ ​മ​നോ​മു​കു​ര​ത്തി​ൽ​ ​എ​ക്കാ​ല​വും​ ​ഒ​ളി​മ​ങ്ങാ​തെ​ ​ക​ത്തി​നി​ൽ​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARADHYA, AATTAVILAK, CHAVARA PARUKUTTY, KARHAKALI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY