ന്യൂഡൽഹി: മണിപ്പൂരിലെ ഉഖ്രുലിലും മഹാരാഷ്ട്രയിലെ കോലാപൂരിലും ഭൂചലനം അനുഭവപ്പെട്ടു. ഉഖ്രുലിൽ ഇന്നലെ രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. മേയ് 15ന് ഉഖ്രുലിൽ ഇതേ തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കോലാപൂരിൽ ഇന്നലെ രാവിലെ അനുഭവപ്പെട്ട ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |