SignIn
Kerala Kaumudi Online
Tuesday, 19 March 2024 1.32 PM IST

യാത്രാ ഇളവ് മാനദണ്ഡത്തിൽ വ്യക്തത വരുത്തി കുവൈറ്റ്

bvbbvbv

കുവൈറ്റ് സിറ്റി: കുവൈറ്റ് അംഗീകാരം നൽകിയിട്ടുള്ള വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമേ രാജ്യത്ത് നിന്ന് പുറത്തു പോകാൻ അനുമതി നൽകുകയുള്ളൂവെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ വാക്സിനുകൾക്കാണ് രാജ്യത്ത് നിലവിൽ അംഗീകാരമുള്ളത്. സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ (ഭാര്യ/ഭർത്താവ്, മക്കൾ) എന്നിവർക്ക് മേൽപ്പറയുന്ന ഏതെങ്കിലും വാക്സിൻ സ്വീകരിച്ചാൽ രാജ്യം വിട്ടു പോകാം.യാത്ര പോകാൻ അനുമതി ആവശ്യമുള്ളവർ

Kuwaitmosafer ആപ്പിലോ വെബ്‌സൈറ്റിലോ റജിസ്റ്റർ ചെയ്യണം.

അതേസമയം, കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തിനേടിയവർക്കും കുവൈത്തിൽ ക്വാറന്റീൻ ആവശ്യമില്ല. ആദ്യ ഡോസ് എടുത്ത് രണ്ടാഴ്ച പൂർത്തിയാക്കിയവർക്കും രോഗമുക്തി നേടി 90 ദിവസം പൂർത്തിയാക്കാത്തവർക്കുമാണ് ഇളവെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി യു.എ.ഇ

ദുബായ്:കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തന്നെ തുടരുന്നതിനിടയിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യു.എ.ഇയിൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക് വീണ്ടും നീട്ടി. നിലവിൽ ജൂൺ 14 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള വിലക്കിന് പുറമേ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ തങ്ങിയിട്ടുള്ളവർക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നും യു.എ.ഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് അറിയിപ്പിൽ പറയുന്നു.

ഇന്ത്യയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ യു.എ.ഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നത്.

യു.എ.ഇ സ്വദേശികൾക്കും ഗോൾഡൻ വിസയുള്ളവർക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർക്കുമാണ് ഇതിൽ ഇളവുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.