SignIn
Kerala Kaumudi Online
Tuesday, 19 March 2024 8.25 AM IST

സഹകരണ മേഖലയെ നാടിന്റെ നട്ടെല്ലാക്കും: മന്ത്രി വാസവൻ

vasavan

തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങളുടെ സേവനം കൂടുതൽ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സഹകരണ, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സർക്കാരിന്റെ വരുമാന സ്രോതസിന്റെ പ്രധാന കണ്ണിയാണ് സഹകരണമേഖല. ഒരു പൈസപാേലും സർക്കാർ നൽകാത്ത സ്ഥാപനം. എന്നാൽ, സർക്കാരിന് വരുമാനം നൽകുന്ന സ്ഥാപനവും. സഹകരണമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന പദ്ധതികൾ നടപ്പിലാക്കും.

പുതിയ കാഴ്ചപ്പാട്?

കേരളത്തിന്റെ രാഷ്ട്രീയ, വ്യാവസായിക, സാമൂഹിക പുനർജീവനത്തിന്റെ സഹായ ഹസ്തമാണ് സഹകരണമേഖല. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം വലിയ സഹായം നൽകിയത് സഹകരണമേഖലയാണ്. സഹ. ബാങ്കുകൾ വായ്പ നൽകാനും നിക്ഷേപം സ്വീകരിക്കാനും മാത്രമുള്ളതല്ല. ജീവിതത്തിന്റെ എല്ലാ മേഖലയെയും സഹായിക്കുന്ന രീതിയിലാക്കും. കാർഷിക മേഖല പുഷ്ടിപ്പെടുത്താൻ സഹകരണമേഖലയുടെ സഹായം ഉറപ്പാക്കും.

കേരള ബാങ്ക് വികസനം?

എസ്.ബി.എെയെ മറികടന്ന് കേരള ബാങ്കിനെ ഒന്നാം സ്ഥാനത്ത് എത്തിക്കും. ഇതിനായി നിക്ഷേപ സമാഹരണവും ബിസിനസും കുടിശിക പിരിക്കലും ഉൗർജിതപ്പെടുത്തും. വടക്കേ ഇന്ത്യയിലെ കോർപ്പറേറ്റുകളാണ് ബാങ്കുകൾ വഴി കേരളത്തിലെ ജനങ്ങളുടെ നിക്ഷേപം കൊണ്ടുപോകുന്നത്. ഈ നിക്ഷേപം കേരള ബാങ്കിലേക്ക് കൊണ്ടുവരും. ജനങ്ങളുടെ നിക്ഷേപം ജനങ്ങളുടെ പുരോഗതിക്കായി പ്രയോജനപ്പെടുത്തും. കേരള ബാങ്കിനായി വലിയ രീതിയിൽ പ്രചാരണം നടത്തും. തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തമ്മിൽ ബന്ധം സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ബാങ്കായി കേരള ബാങ്കിനെ മാറ്റും. ക്രമക്കേട് കാട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ സർക്കാർ ഇടപെടൽ ഉണ്ടാകും.

രജിസ്ട്രേഷൻ വകുപ്പിൽ പരിഷ്കരണം?

രജിസ്ട്രേഷൻ വകുപ്പിലെ ക്രമരഹിതമായ കാര്യങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. തീർത്തും കുറ്റമറ്റതാക്കാൻ പൂർണമായി ഓൺലൈനാക്കും. പുതിയ പദ്ധതികൾ നടപ്പിലാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.